Jump to content

താൾ:Prasangamala 1913.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
106
പ്രസംഗമാല

ക്ക് ഏതാദൃശമായ മാഹാത്മ്യവും മറ്റും സങ്കല്പിക്കുവാൻ മിത്ഥ്യാഭിമാനം ഒന്നുകൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് സാധിക്കുന്നത്? കൊടുങ്ങല്ലൂരിനും തിരുവഞ്ചിക്കുളത്തിനും മദ്ധ്യേയുള്ള ശൃംഗപുരം പണ്ടത്തെ ഗുഹന്റെ ശൃംഗിവേരപുരമാണത്രെ! ഗുഹൻ മുക്കുവനായിരുന്നതുകൊണ്ടു ചിങ്ങപുരത്തു വീട്ടുകാർ ഗുഹന്റെ അനുഗാമികളെന്നു പക്ഷെ വാദിക്കുകയില്ലായിരിക്കാം. ഈ മാതിരി മിത്ഥ്യാഭിമാനം ഓരോ കുടുംബക്കാരിലും ഓരോ മനുഷ്യരിലും ഈ ദുൎഗ്ഗുണമുള്ളതായി കാണാം.

പണ്ടത്തെ പ്രവൃത്തിക്കണക്കുകളിൽ ക്രിസ്ത്യാനികളുടെ ഒരു വിഭാഗത്തില്പെട്ടവരുടെ പേരെഴുതുമ്പോൾ, "മാൎക്കം ഇന്നേടത്തു നസ്രാണി ഇന്നവൻ" എന്നെഴുതുന്ന ഒരു പതിവുണ്ടായിരുന്നു. കാലാന്തരം കൊണ്ടു സംഭവിച്ച പരിഷ്കാരങ്ങളുടെ കൂട്ടത്തിൽ പേരുമാറ്റുന്ന ഒരു പരിഷ്കാരവും സാധാരണയായി. ആ കാലത്തു മേല്പറഞ്ഞ ക്രിസ്ത്യാനിവൎഗ്ഗത്തിൽ പെട്ട ഒരു വിദ്വാൻ അയാളുടെ പേരിന്റെ മുമ്പിരിക്കുന്ന "മാൎക്കം" മാറ്റാനുള്ള മാൎഗ്ഗം ആലോചിച്ചു തുടങ്ങി. അന്നത്തെ പ്രവൃത്തിമേന്നു ചില സമ്മാനങ്ങളും മറ്റും കാഴ്ചവെച്ച "മാൎക്കം വെട്ടി" പേരുമാറ്റി എഴുതേണമെന്നു ശട്ടം കെട്ടി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ പ്രവൃത്തിയിൽ വേറെ ഒരു മേനോൻ മാറി വന്നു. കണക്കുകൾ നോക്കി പകൎത്തി എഴുതിവന്ന കൂട്ടത്തിൽ നമ്മുടെ പരിഷ്കാരിയുടെ പേരിന്റെ മുമ്പിരിക്കുന്ന "മാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/109&oldid=207653" എന്ന താളിൽനിന്ന് ശേഖരിച്ചത്