ഗ്രന്ഥകർത്താവിന്റെ പ്രസ്താവന.
ഇംഗ്ലീഷൊഴികെ ശേഷമെല്ലാവിഷയങ്ങളും അതാതു മാതൃഭാഷകളിൽ പഠിപ്പിക്കേണമെന്ന സിദ്ധാന്തത്തിന്നു ബലം കൂടിവരുന്ന കാലമാണിത്. അതിന്റെ ഫലമാ യിട്ടാണല്ലോ ഇന്നു സ്കൂളുകളിൽ സയൻസ്,കണക്കു മുതലായ വിഷയങ്ങൾ മാതൃഭാഷകളിൽ പഠിപ്പിക്കുന്നത്. എന്നാൽ മാതൃഭാഷകളിലുള്ള സാങ്കേതികപദദൌർല ഭ്യവും, തന്നിമിത്തം വന്ന ശാസ്ത്രഗ്രന്ഥദൌർലഭ്യവും, സന്താനങ്ങൾക്കു മാതാവിനോടുള്ള അവജ്ഞതയും നിമിത്തം പ്രസ്തുത സിദ്ധാന്തത്തിന്നെതിരായി അവർ പല വാദമുഖങ്ങളും പുറപ്പെടുവിച്ചു അതിന്റെ പ്രചര ണത്തെ നിർത്താൻ ശ്രമം ചെയ്യുന്നു.ഭാഷാന്തരീകരണത്തെ സംബന്ധിച്ച വാദകോടികളിലിറങ്ങി ഒരു തീർപ്പ് കല്പിക്കു വാൻ സ്ഥലവും സന്ദർഭവും അനുവദിക്കുന്നില്ല; എങ്കിലും, ദേശീയബോധം വളരുന്നതിന്നും,മാതൃഭാഷ പോഷിക്കുന്ന തിന്നും,വിഷയങ്ങൾ വിദ്യാർത്ഥികൾക്കു സുഗ്രാഹ്യമാകു ന്നതിന്നും മേൽപ്രസ്താവിച്ചു പ്രസ്ഥാനം ശക്തി നൽകു മെന്നതു നിസ്സംശയമാണു്.
മദ്രാസ് അദ്ധ്യാപകകോളേജിലെ പ്രിൻസിപ്പാളും,
പിന്നീട് വിദ്യാഭ്യാസ ഡയറക്ടരും ആയിരുന്ന പരേ തനായ മി. ചാംപിയൻ കൂടി ഈ സിദ്ധാന്തത്തിന്റെ പക്ഷപാതിയാണെന്നു കണ്ടപ്പോൾ എനിയ്ക്കു അളവറം ആനന്ദമുണ്ടായി.
ഇങ്ങനെ ട്രെയിനിംഗു് കോളേജിൽ നിന്നു വന്ന
വഴിയെ സയൻസു പാഠ്യപുസ്തങ്ങളെഴുതേണമെന്ന മോഹത്തോടെ അതിന്നുള്ള ഒരുക്കങ്ങൾ ചെയ്യുമ്പോഴാണു മെ. സുന്ദരയ്യർ ആൻറ് സൺസ് എന്നോടു് പാഠ്യപു