ഈ കാലത്തു ബസ്സും കാറും സൈക്കിളും മറ്റും അധികമാകയാലും ജനങ്ങൾക്കു കൂടുതൽ കൃത്യബാഹുല്യമുള്ളതിനാലും പാതകളിൽ എപ്പോഴും തിരക്കുണ്ടായിക്കൊണ്ടിരിക്കും. നടക്കുമ്പോഴും വാഹനങ്ങളിൽ പോകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കിൽ ക്ഷണത്തിലപായംപറ്റുവാനിടയുണ്ട്.നാട്ടുപുറങ്ങളിൽ വലിയ തിരക്കില്ലെങ്കിലും പട്ടണങ്ങളിൽ എപ്പോഴും തിക്കും തിരക്കുമായിരിക്കും. പാതയിലൂടെ സഞ്ചരിക്കുമ്പോൾ അനുസരിക്കേണ്ട നിയമങ്ങൾ താഴെ ചേൎക്കാം.
1.അപകടത്തിൽ പെടാതിരിക്കുകയാണ് അതിൽപ്പെട്ടു ഒഴിഞ്ഞമാറുന്നതിനേക്കാൾ എളുപ്പം.
2.പാതയിൽ കാലെടുത്തുവെയ്ക്കുന്നതിന്നു മുമ്പു്
വല്ല വാഹനങ്ങളും വരുന്നുണ്ടോ എന്നു സൂക്ഷിച്ചുനോക്കണം.
3. റോഡിൽ നടക്കുമ്പോൾ ഏററവും വലത്തുവശത്തു നടക്കുക. എന്നാൽ നിങ്ങൾക്ക് എതിരെ വരുന്ന എല്ലാ വണ്ടികളേയും കാണാമല്ലൊ.
4. റോഡ് മുറിച്ചു കടക്കുന്നതിനുമുമ്പു് ഒരു നിമിഷം
നിന്നു നാലുപുറവും നല്ലവണ്ണം നോക്കുക.