വെള്ളത്തുള്ളി ഈ സുഷിരത്തിന്നടുക്കൽ നില്ക്കുന്നതു കാണാം. പിന്നീടുണ്ടാവുന്ന ചെടിയ്ക്കു സ്വന്തമായി ഭക്ഷണം വലിച്ചെടുക്കുവാൻ ശക്തിയുണ്ടാവുന്നതുവരെ അതിനു ഭക്ഷണം നൽകുവാനാണു് പരിപ്പുകൾ. പരിപ്പകൾ സസ്യശിശുക്കൾക്കുള്ള മുലക്കുപ്പികളാണെന്നു പറയാം. സസ്യം വളൎന്നാൽ ഇവ വാടിവീഴും. സസ്യബിജം രണ്ടു ഭാഗങ്ങൾ ചേൎന്ന ഇലപോലെ പരന്ന ഭാഗം.സസ്യത്തിന്റെ തടി, കൊമ്പുകൾ, ഇലകൾ എന്നിവയായിരുന്നു. കൂൎത്തു പുഴുപോലുള്ള ഭാഗം സുഷിരത്തിലൂടെ താഴെ വളൎന്നു മണ്ണിലൂന്നി വേരായിത്തീരും.
ദേഹത്തിന്നു് ഉറപ്പ് നല്കാനും, ഇളകുവാൻ കഴിവുണ്ടാക്കുന്നതിനും പ്രധാനപ്പെട്ട അംഗങ്ങളായ തലച്ചോറ്, ഹൃദയം മുതലായവയെ ഭദ്രമായി സൂക്ഷിക്കുന്ന തിന്നുമാണല്ലൊ അസ്ഥികൾ. അസ്ഥികളെല്ലാം ചേൎന്ന രൂപത്തിനു് അസ്ഥികൂടമെന്നു പറയും. അസ്ഥികളെ സൌകൎയ്യത്തിനു മൂന്നായി വിഭജിക്കാം.
1. തലയിലെ അസ്ഥികൾ
2. ഉടലിലെ അസ്ഥികൾ
8. കൈകാലുകളിലെ അസ്ഥികൾ
തലയിലെ അസ്ഥികൾ:--
(കപാലം): -- ഇതു
പരന്നു വളഞ്ഞ മൂന്നാലു് എല്ലുകൾ കൂടിച്ചേൎന്നു ശക്തി
യേറിയ ഉരുണ്ട ഒരു പെട്ടിയാണ്. ഇതിനു മുൻഭാഗത്തു