8
ലക്കുക. അതിൽപ്പിന്നെ അദദ്രാവണം (Iodine solution)
രണ്ടിലും ചേർക്കുക. ഉമിനീർ ചേർത്ത കുഴലിലെ ദ്രാവക
ത്തിന്റെ നിറം മാറുന്നുണ്ടോ? അതിനു കാരണമെന്ത്?
അതിലെ ധാന്യന്തൂറിനെ ഉമിനീർ, പഞ്ചസാരയാക്കി
മാറ്റിയതുതന്നെ.
ഇങ്ങനെ അരഞ്ഞ ഭക്ഷണ പദാർത്ഥങ്ങളും, അലിഞ്ഞുപോയ പഞ്ചസാരയും, ധാന്യങ്ങളും, ഉപ്പും ആമാശ
യത്തിലെത്തുന്നു. ആമാശയത്തിലെത്തിയവഴിയെ ഉമിനീരിന്റെ ശക്തി നശിച്ചുപോകുന്നു.
ആമാശയം കുറച്ചു കട്ടിയുള്ള പേശികൾകൊണ്ടു
നിർമ്മിതമായ ഒരു സഞ്ചിയാണ്. അതെപ്പോഴും ഉള്ളി
ലുള്ള പദാർത്ഥങ്ങളെ ഇളക്കിമറിച്ച് കലക്കിക്കൊണ്ടേയി
രിക്കുന്നു. ആമാശയത്തിൽ ഉള്ള ആമാശയരസഗ്രന്ഥി
കൾ ആമാശയരസം എന്ന ഒരു ദ്രാവകമുണ്ടാക്കുന്നു. ഈ
ദ്രാവകം ഔജസ പദാർത്ഥങ്ങളെ (Proteids) അലിയി
ക്കുന്നു. ആമാശയത്തിലെ നേരിയ രക്തക്കുഴലുകൾ, അലി
ഞ്ഞസ്ഥിതിയിലുള്ള ഉപ്പുകളിലേയും പഞ്ചസാരയിലേയും
ഏതാനും ഭാഗത്തെ വലിച്ചെടുക്കുന്നു. അലിഞ്ഞുപോ
കാത്ത അരഞ്ഞ പദാർത്ഥങ്ങൾ ആമാശയത്തിന്റെ ദ്വാര
ത്തിലൂടെ ചെറിയ കുടലുകളിൽ ചെല്ലുന്നു. അവിടെ
വെച്ചു പിത്താശയത്തിലെ കുഴലിലൂടെ വരുന്ന പിത്ത
ജലം ചെന്നു കൊഴുപ്പുകളെല്ലാം അണുപ്രായമായി രക്ത
ത്തിന്നു വലിച്ചെടുക്കത്തക്ക നിലയിലാകുന്നു. ക്ലോമത്തിൽ
നിന്നു വരുന്ന ക്ലോമജലം ചെറുകുഴലുകളിൽത്തന്നെയുണ്ടാ
വുന്ന കുടൽനീരോടുചേർന്നു ഉമിനീരിന്നും, ആമാശയര