തുള്ളിയും മാത്രമേ കൊടുക്കാവു. ആദ്യകാലത്തു് അധികദൂരം നടക്കുവാൻ അവരെ അനുവദിക്കരുതു്. മുളച്ചു തുടങ്ങുന്ന ചിറകുകളല്ലേ് ആ ചിറകുകൾ വിരിച്ചു പറക്കുവാൻ അവക്കു സാധിക്കുകയില്ല. നിങ്ങൾക്കു പറക്കുവാൻ കഴിവില്ലല്ലോ എന്നോർത്തു ഞാൻ വ്യസനിക്കുകയാണു്. ഇനി മറെറാരാളെ കണ്ടുപിടിച്ച് എൻറ കുഞ്ഞുങ്ങളെ ഏല്പിക്കുവാനെനിക്കു നേരമില്ല. ഈ മുട്ടക്കൂസിന്റെ ഇലയിൽ വന്നു മുട്ട ഇടുന്നതിനും എന്നെ പ്രേരിപ്പിച്ചതു് എന്താണെന്നു എനിക്കറിഞ്ഞുകൂടാ. കൊച്ചു ശലഭങ്ങൾ ഉണ്ടാകുവാൻ ഇല ഇത്ര നല്ലതാണോ? എന്റെ ചിറകുകളിലുള്ള പൊൻപൊടി കണ്ടോ? എന്റെ കുഞ്ഞുങ്ങളെ വളർത്തുന്നതിന് ഇതുമാത്രമേ എനിക്കു പ്രതിഫലമായി തരുവാനുള്ളൂ. എന്റെ കുഞ്ഞുങ്ങളെ വേണ്ടതുപോലെ നോക്കിക്കൊള്ളണമെ! എന്റെ തല കറങ്ങുന്നല്ലോ. എന്റെ കൂട്ടുകാരാ! മഞ്ഞുതുള്ളിയും തേൻ തുള്ളിയും മാത്രമേ അവൎക്കു തീറ്റിയായി കൊടുക്കാവു. അക്കാൎയ്യം മറക്കരുതെ. എന്റെ മൊട്ട കുഞ്ഞുങ്ങളെ ..."
വാചകം പൂർത്തിയാക്കാൻ ആ ചിത്രശലഭത്തിനു കഴിഞ്ഞില്ല. അതിന്റെ ചിറകുകൾ തളർന്നു ഇടിഞ്ഞുതാണു. അടുത്ത ക്ഷണത്തിൽ അതും മരിച്ചുവീണു.
എന്തുചെയ്യാമ് പച്ചപ്പുഴുവിനു ഒരക്ഷരം പറയുവാൻ ഇട കിട്ടിയില്ല. ചിത്രശലഭത്തിന്റെ മുട്ടകൾ നോക്കിക്കൊണ്ടു ഒരു നിമിഷം അത് നിന്നു. "നല്ല ഒരാളിനെയാണ് ആ പാവം കണ്ടുപിടിച്ചത്. ഞാൻ