പൊട്ടിക്കീറുന്നതുപോലെ എനിക്കു തോന്നി. എനിക്കറിഞ്ഞുകൂടാ, എങ്ങിനെയാണു സംഭവിച്ചതെന്ന്. വായുവിൽ അങ്ങനെ താളം പിടിച്ചു പറക്കുന്ന ഒരു തുമ്പി, ആ ശരീരത്തിൽനിന്നു ക്രമേണ പുറത്തുവന്നു. ഇളം വെയിലിൽ ചിറകുകൾകൊണ്ട് ഓളം വെട്ടിക്കുന്ന ഒരു തുമ്പി. സ്വപ്നത്തിൽ നിന്നുന്നതുപോലെ, ആ പ്രാണിയുടെ ശരീരത്തിൽ ഒതുക്കി വച്ചിരുന്ന ചിറകുകൾ വിടുത്തി തുമ്പി പറക്കുവാൻ ശ്രമിച്ചു. ചിറകുകളുടെ നനവ്, വെയിലുകൊണ്ടുണങ്ങി. ഞാൻ വിസ്മയംകൊണ്ടു നിന്നിടത്തുതന്നെ നിന്നു. ആ നാലു ചിറകും വിരിച്ചു അതു പറന്നു. വെള്ളത്തിനുമീതെ രണ്ടുമൂന്നു തവണ വട്ടംചുറ്റി. പിന്നെ അങ്ങു പറന്നുയരുകയും ചെയ്തു."
"ഈ കഥ ഒരത്ഭുതം തന്നെ!" പ്രാണി നിർഭരനായി പറഞ്ഞു.
"അതേ, ഒരു അത്ഭുതകരമായ കഥ തന്നെ. ഇതേപ്പറ്റി നീ എന്തു പറയുന്നു?"
"എങ്കിലും എന്റെ കഥ നിങ്ങൾ പറയുന്നതിൽ നിന്നു വ്യത്യാസമുള്ളതാണു്."
"അങ്ങേ ലോകത്തെപ്പറ്റി അറിയാനുള്ള നിന്റെ കൗതുകം അല്പമെങ്കിലും ശമിച്ചിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു."
"പക്ഷെ, പറയുന്ന കാര്യങ്ങൾ അടിസ്ഥാനമുള്ളതായിരിക്കണം." പ്രാണി പറഞ്ഞു.
എങ്കിൽ ഒന്നു പറയാം. നിന്റെ അവിശ്വാസം എനിക്ക് ഒരു ദോഷവും ചെയ്യാൻ പോകുന്നില്ല. നിന