ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakrithikathakal.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
38


ഒരു നിമിഷനേരത്തേക്കു്, ആ പ്രാണിക്കു ഒന്നും പറയുവാൻ കഴിഞ്ഞില്ല. അത്ഭുതംകൊണ്ട് അത് സ്തബ്ധനായിപ്പോയി.

"കരയോ? അവിടെ നീന്തിക്കളിക്കാൻ ഒക്കുമോ?"

"അതു സ്ഥലവിഭാഗമാണ്; ജല വിഭാഗമല്ല."

"എങ്കിൽ, അതെന്തെന്നു വിവരിച്ചു പറയണം."

"നീ ഉപദ്രവകാരിയാണ്. എങ്കിലും പറയാം. ഈ കുളത്തിന്റെ അടിഭാഗം പോലെ മണ്ണു നിറഞ്ഞ സ്ഥലം. വെള്ളമില്ലാത്ത സ്ഥലം."

"ശരിതന്നെയോ ഈ പറയുന്നതു്. വെള്ളമല്ലെങ്കിൽ പിന്നെ അവിടെ എന്തുണ്ട്?"

"അതു പറയാനാണ് വിഷമം. വായുവാണവിടെ. എന്നാൽ വായു എന്തെന്നു പറയുവാൻ എനിക്കറിഞ്ഞു കൂടാ. ഒന്നുമില്ലാത്ത ഒരവസ്ഥയോടു തുല്യമായ എന്തോ ഒന്നു്. മനസ്സിലായോ?"

"ഇല്ല, ശരിയായി മനസ്സിലായില്ല."

"എന്നാൽ മനസ്സിലായിടത്തോളം മതി. ഇനി ഇതു പോലെ അത്ഥമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുതു്. ഒരു പ്രയോജനവും അതുകൊണ്ടു കിട്ടുവാൻ പോകുന്നില്ല."

"ക്ഷമിക്കണം. ഇന്നു ഞാൻ ഒരു സംശയാലുവാണ്. ഒന്നും അറിഞ്ഞു കൂടാത്തതുകൊണ്ടു്, എന്റെ മനസ്സിനു ഒരു സമാധാനവുമില്ല."

"നീ ഒരു വിരുതൻ തന്നെ. അനുഭവമുള്ളവർ പറഞ്ഞാൽ, വിശ്വസിക്കാത്ത സാഹസികൻ. എങ്കിലും ഞാൻ ഒരു കാലം ചെയ്യാം. എന്റെ പുറത്തു നീ സുഖ

"https://ml.wikisource.org/w/index.php?title=താൾ:Prakrithikathakal.pdf/42&oldid=238236" എന്ന താളിൽനിന്ന് ശേഖരിച്ചത്