"എനിക്ക് അക്കാൎയ്യം അറിയാൻ വലിയ കൗതുകമാണു്." സംശയം ചോദിച്ച പ്രാണി പറഞ്ഞു: "എന്റെ സമീപത്തുകൂടി കടന്നു പോകുമ്പോൾ, നിങ്ങളെ ഓരോരുത്തരേയും എനിക്കു നല്ലപോലെ കാണാം. കാണാൻ കഴിയാതാകുമ്പോൾ ഞാൻ വിചാരിക്കും, നിങ്ങൾ അങ്ങു ദൂരെപ്പോയെന്നു്. പക്ഷെ തവളയുടെ പുറകേ ഞാൻ പോയിട്ടുണ്ട്. അതു് മേലോട്ടു കുതിച്ചു പോകുന്ന വേഗത്തിൽ പുളച്ചുകയറി പുറകേ പോയിട്ടും ഫലമില്ല. അതങ്ങിനെ ചെരിഞ്ഞു ചെരിഞ്ഞു്, തെന്നിത്തെന്നിപ്പോയി, ഒരു കുതി കുതിക്കുന്നതു കാണാം. പിന്നെ അത്ര തന്നെ. നമ്മുടെ ഈ ലോകം വിട്ടു് അതെവിടെപ്പോകുന്നു? ഈ കുളത്തിനപ്പുറം പിന്നെ എന്തുണ്ട്?"
"മിണ്ടാതിരിക്കു്; വായാടിയെപ്പോലെ വല്ലതും പറയാതെ. അപ്പുറത്തെന്തെന്നു് അറിഞ്ഞില്ലെങ്കിൽ, ആകാശം ഇടിഞ്ഞുവീഴുമോ? നാം താമസിക്കുന്ന ലോകത്തിലെ കാൎയ്യങ്ങൾ, ശ്രദ്ധിക്കണം. തിന്നാൻ കിട്ടുന്നതു കളയാതെ നോക്കണം." സ്വന്തകാൎയ്യം നോക്കുന്ന മറ്റൊരു പ്രാണി അനുസ്മരിപ്പിച്ചു.
"കൗതുകം നശിച്ചില്ലെങ്കിലും, ഈ അഭിപ്രായ പ്രകടനം സംശയക്കാരനെ ഒന്നു തടഞ്ഞു. പക്ഷെ, ആ ചിന്തകൾ മനസ്സിൽനിന്നും മാറിയില്ല. ഈ ലോകം വിട്ടാൽ തവളയുടെ ഗതി എന്താണു്?" അന്വേഷണത്തിന്റെ പല്ലവി ഇതായിരുന്നു.
ചുറ്റും ഉണ്ടായിരുന്ന പ്രാണികൾ, അവരവരുടെ തീറ്റി അന്വേഷിച്ചു് അങ്ങോട്ടും ഇങ്ങോട്ടും നുഴഞ്ഞു