ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakrithikathakal.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
4. പരിവൎത്തനം


"ഈ തവള മുങ്ങാംകുഴിയിട്ട് എന്നും എങ്ങോട്ടാണു് പോവുക? നീന്തി മേലോട്ടുപോയി മറയുന്നതും എവിടെയാണു്? മറഞ്ഞുകഴിഞ്ഞാൽ, നിഴലുപോലും ഈ കുളത്തിൽ കാണുകയില്ല. എന്നാൽ എത്രവേഗം, വിചാരിക്കാത്ത നിമിഷത്തിൽ, നീന്തിനീന്തി താണു താണു് നമ്മുടെ അടുക്കൽ എത്തുന്നു ആൎരെങ്കിലും അറിയാമെങ്കിൽ പറയൂ അത് എവിടെപ്പോകുന്നു എന്നു്."

വെള്ളത്തിനടിയിൽ ആമ്പൽ ചുവട്ടിൽ തീറ്റി തിന്നാൻ ചുറ്റിത്തിരിയുന്ന ആ ചെറുപ്രാണി, കൂട്ടുകാരോടു ചോദിച്ചു.

വനത്തിന്റെ നടുവിലുള്ള ഒരു കുളം. അതിലെ ജലം സ്ഫടിക സങ്കാശമാണു്. ചുററും വളരുന്ന വൃക്ഷങ്ങൾ ആകർഷകമാംവണ്ണം അതിൽ പ്രതിബിംബിക്കുന്നു. ഇടതൂൎന്നു നില്ക്കുന്ന തൊട്ടാവാടിയും തകരയും താളും, കരയിലും വെള്ളത്തിലും ഒരേ സമയത്ത് രണ്ടായി വളരുന്നു എന്നു തോന്നിപ്പോകുന്നു.

"തവള എന്തുചെയ്യുന്നു എന്നു നാം എന്തിനറിയണം? എന്തുചെയ്താൽ നമുക്കെന്തു്?" അതു കേട്ടുനിന്ന ഒരു പ്രാണി മറുപടി പറഞ്ഞു.

"നിന്റെ തീറ്റി നീ അന്വേഷിക്കണം. മററുള്ളവരുടെ കാൎയ്യം നീ നോക്കേണ്ട" വേറൊരു പ്രാണി അഭിപ്രായപ്പെട്ടു.

"https://ml.wikisource.org/w/index.php?title=താൾ:Prakrithikathakal.pdf/38&oldid=238188" എന്ന താളിൽനിന്ന് ശേഖരിച്ചത്