ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakrithikathakal.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
33

മുതൽ ഉണ്ടായി. കാത്തിരിക്കുവാൻ തന്നെ അവർ അവസാനം തീരുമാനിച്ചു. സൂൎയ്യന്റെ ഉദയത്തിനുവേണ്ടി, അവർ കാത്തിരിക്കുവാൻ തന്നെ നിശ്ചയിച്ചു.

കാലചക്രം പലവട്ടം തിരിഞ്ഞു. തലമുറകൾ പലതു കഴിഞ്ഞു. എങ്കിലും കുഴിയാനയുടെ ഉപദേശം, പിതൃസ്വത്തെന്നപോലെ, ചിവീടുകളുടെ കുടുംബം സംരക്ഷിച്ചു പോന്നു. ആ കുടുംബത്തിൻറ ആശ്വാസവും, ആനന്ദവും ആ ഉപദേശം ആയിരുന്നു. "എല്ലാം ഒടുവിൽ ശരിയാകും; തീവ്രമായ ഒരു അഭിലാഷവും സാധിക്കാതിരിക്കുന്നില്ല. കാത്തിരിക്കുക; ശുഭപ്രതീക്ഷകളോടെ പ്രവൃത്തിക്കുക. അവസാനം എല്ലാം പൂൎണ്ണമാകും."

കാട്ടിന്റെ നടുവിലും യാത്രക്കിടയിൽ താവളങ്ങളിലും മനുഷ്യൻ തീ കത്തിച്ചു തുടങ്ങിയപ്പോൾ, ചിവീടുകളുടെ സന്തതികൾ ആനന്ദം കൊണ്ടു മതിമറന്നു. എന്നാൽ തീ എരിഞ്ഞടങ്ങുന്നതുണ്ടു, അവർ നിരാശാഭരിതരായി തീൎന്നു. അപ്പോഴും കുഴിയാനയുടെ വാക്കുകൾ അവർ അനുസ്മരിച്ചു. "തീവ്രമായ ഒരു അഭിലാഷവും സാധിക്കാതിരിക്കുന്നില്ല" എന്നു അവർ ആവൎത്തിച്ചു പാടി.

കാലം, പിന്നെയും കഴിഞ്ഞു. കാടും മേടും വിള്ളലും പോടുകളും വിട്ടു്, ചൂടിന്റെയും പ്രകാശത്തിന്റെയും പുറകേ അവർ യാത്രചെയ്തു. വീടുകളുടെ കോണിലും, അടുക്കളയുടെ മുലയിലും, വെളിച്ചം കാണുന്നിടങ്ങളിൽ ഇരുന്നു ഒരേ സ്വരത്തിൽ, ഒരേ താളത്തിൽ, ഒരേ ഹൃദയത്തിൽ നിന്നും ഉതിരുന്നതുപോലെ ഇന്നു് അവർ ആ പാട്ടു പാടുന്നുണ്ടു്: "കാത്തിക്കുക; ശുഭപ്രതീക്ഷകളോടെ പ്രവർത്തിക്കുക. ഒടുവിൽ എല്ലാം ശരിയാകും; പൂൎണ്ണമാകും."

"https://ml.wikisource.org/w/index.php?title=താൾ:Prakrithikathakal.pdf/37&oldid=238146" എന്ന താളിൽനിന്ന് ശേഖരിച്ചത്