ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakrithikathakal.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
32

"മൈതാനത്തു് കുതിച്ചുമറിഞ്ഞു നടക്കുന്ന കൊച്ചു മൂരിക്കാളയെ നിങ്ങൾ ഓൎക്കുന്നില്ലേ? ഓടിനടന്നു തുടങ്ങുമ്പോൾ മുതൽ, കാണുന്ന സകലതിനേയും അതു ഇടിക്കുവാൻ ആരംഭിക്കും. എന്തിനാണു അതു് ഇടിക്കുന്നതു് എന്നു ആൎക്കും അറിഞ്ഞുകൂടാ. യാതൊരു ലക്ഷ്യവുമില്ലാതെ, അതു്, ആ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്നു. കൂട്ടുകാൎക്ക് ഇഷ്ടമില്ലാത്ത കാൎയ്യം. ചിലർ, അതിനെ പരിഹസിച്ചെന്നുവരാം. അൎത്ഥമില്ലാത്ത പ്രവൎത്തി എന്ന ഭാവത്തിൽ, പട്ടികൾ ഇതു കണ്ടു കുരയ്ക്കാറുമുണ്ടു്. അപ്പോഴും, അവയുടെ നേരെ തലകുലുക്കി ഇടിക്കുവാൻ, അതു ചാടുന്നു."

ഒടുവിൽ രഹസ്യം പുറത്തുവരുന്നു. ഭംഗിയുള്ള രണ്ടു കൊമ്പു്, നമ്മുടെ സ്നേഹിതന്റെ തലയിൽ മുളയ്ക്കുന്നു. കാണുന്നതിനെ എല്ലാം ഇടിച്ചതിന്റെ അൎത്ഥം, അപ്പോൾ ജനങ്ങൾ മനസ്സിലാകുന്നു. കുരച്ചുകൊണ്ടു അടുത്ത കൂട്ടുകാരനെ കൊമ്പുകൊണ്ടു് എടുത്തെറിയുന്നു. അങ്ങനെ എല്ലാം ഒടുവിൽ ശരിയായിത്തീരുന്നു. തീവ്രമായ ഒരു അഭിലാഷവും സാധിക്കാതിരിക്കുന്നില്ല. അവയ്ക്കു് എന്തെങ്കിലും അടിസ്ഥാനമുണ്ടായിരിക്കും. കുറച്ചു നാൾ കാത്തിരിക്കണം. ചിലപ്പോൾ കൂടുതൽ കാലം അതു വേണ്ടി വരും. ഏതായാലും പ്രതീക്ഷയോടെ പ്രവൎത്തിക്കണം. എല്ലാം ഒടുവിൽ ശരിയാകും; പൂൎണ്ണമാകും.

കുഴിയാനയുടെ ഈ പ്രഭാഷണം, ചീവീടുകളുടെ ചിന്താഗതിക്കു ഒരു വ്യത്യാസമുണ്ടാക്കി. പ്രതീക്ഷകൾ നിറഞ്ഞ ഒരു ലോകം അവരുടെ മുമ്പിൽ, അവർ ദൎശിക്കുവാൻ തുടങ്ങി. ജീവിതത്തെപ്പറ്റി ഒരാശ അവൎക്ക് അന്നു

"https://ml.wikisource.org/w/index.php?title=താൾ:Prakrithikathakal.pdf/36&oldid=238144" എന്ന താളിൽനിന്ന് ശേഖരിച്ചത്