ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakrithikathakal.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
29


കുടുംബത്തിനു പാരമ്പര്യമായി കിട്ടിയ ഏതോ മഹാവ്യാധി നിമിത്തമാണ്, ചീവീടുകൾക്കു ചാടുവാൻ കഴിവില്ലാതെ വന്നതെന്നു് വിട്ടിൽ സംശയിച്ചു.

ഏതായാലും, വാഗ്ദാനമനുസരിച്ച് ചീവീടുകൾ കുടുംബമായി താമസിച്ചിരുന്ന വൃക്ഷത്തിന്റെ പോട്ടിലേക്കു വിട്ടിൽ യാത്രയായി. നടപ്പു് ശീലമില്ലാതിരുന്ന വിട്ടിലിനു അവിടെ എത്തുന്നതിനു്, അധിക സമയം വേണ്ടിവന്നില്ല. രണ്ടുമൂന്നു ചാട്ടം കൊണ്ടു്, വൃക്ഷച്ചുവട്ടിൽ നിന്നും പോട്ടിലെത്തി. ബന്ധുവിൻറ വരവുകണ്ട്, ചീവീടുകൾ സന്തോഷിച്ചു. യാതൊരു ശ്രമവും കൂടാതെ, വിട്ടിൽ അവരുടെ മൎദ്ധ്യത്തിലേക്കു വിട്ടിൽ അവരുടെ ചാടിവീണതു് അവരെ അത്ഭുതപ്പെടുത്തി. കുശലം പറഞ്ഞതിനുശേഷം വിട്ടിൽ, ചീവീടുകളുടെ കാലുകൾ പരിശോധിച്ചു. അവരുടെ കാൽമുട്ടുകളും, സൂക്ഷമമായി പരിശോധിച്ചു. സന്ധികൾക്കു യാതൊരു കുറവും ഉള്ളതായി വിട്ടിലിനു ബോദ്ധ്യപ്പെട്ടില്ല. തന്റെ ഉടലുമായി യാതൊരു വ്യത്യാസവും വിട്ടിലിനു കാണുവാൻ കഴിഞ്ഞില്ല. പക്ഷെ മുട്ടുകൾ നിവൎത്തു നില്ക്കുവാൻ ചീവീടുകൾക്കു ശക്തിയില്ല എന്നു വിട്ടിലിനു മനസ്സിലായി.

എന്നാൽ, ഈ വസ്തുത മനസ്സിലായതിനുശേഷം ഒരു നിമിഷം പോലും അവിടെ നില്ക്കുവാനോ, ചീവീടുകളോട് എന്തെങ്കിലും പറയുവാനോ, വിട്ടിലിനും ധൈൎയ്യം തോന്നിയില്ല. "ക്ഷമിക്കണം സുഹൃത്തുക്കളേ!" എന്നു പറഞ്ഞുകൊണ്ടു്, ആ പോട്ടിൽനിന്നും അതു ചാടി പുറത്തേയ്ക്കുപോയി. ഭയങ്കരമായ ഇരുട്ട് അവിടെയെങ്ങും പരന്നതുപോലെ ചീവീടുകൾക്കു തോന്നി.

"https://ml.wikisource.org/w/index.php?title=താൾ:Prakrithikathakal.pdf/33&oldid=238126" എന്ന താളിൽനിന്ന് ശേഖരിച്ചത്