അനക്കി നടക്കണം. എന്നാൽ മാത്രമേ ഈ മ്ലാനത നീങ്ങുകയുള്ളു; ഇതിലും ഉച്ചത്തിൽ പാടുവാൻ കഴിയുകയുള്ളൂ."
ഇതുകേട്ടപ്പോൾ, ജീവിക്കുവാനും വളരുവാനും ഉള്ള ഒരാശ ചീവീടിനും ഉദിച്ചു. "സാധിച്ചേക്കും." "ഇല്ല, സാധിക്കുകയില്ല." എന്തോ വലിയ ഒരു കുറവു തനിക്കുള്ളതായി തോന്നി. എങ്കിലും, അതെന്തെന്നു് അറിയാതെ ചീവീടും വിഷമിച്ചു. മറ്റു ജന്തുക്കൾ എല്ലാം ആനന്ദമായിക്കഴിയുന്നു. ഇരുൾ നിറഞ്ഞ ആ വിള്ളലിൽ, എട്ടുകാലി സുഖവും സന്തോഷവും കാണുന്നു. ഈച്ചയും, പൂച്ചിയും, എറുമ്പും എത്ര സന്തോഷമായി ദിനരാത്രങ്ങൾ കഴിക്കുന്നു! അടിയിൽ നിന്നും മണ്ണുമാറ്റി മുകളിലേക്കു വരുന്ന കുഴിയാനയും പ്രസന്നനാണു. അവരുടെ ചുറ്റുപാടുകളിൽ, അവർ ജീവിതത്തിന്റെ സുഖം ദർശിക്കുന്നു. ഏവൎക്കും അവരവർ ഇഷ്ടപ്പെടുന്ന വീടുകളുണ്ട്; അവരവൎക്കു് ആവശ്യമുള്ള ചൂടും വെളിച്ചവും ഉണ്ടു്. ഉള്ളതുകൊണ്ട്, അവരെല്ലാം സംതൃപ്തരുമാണു്.
പക്ഷെ ജീവിതത്തിന്റെ സുഖമെന്തെന്നു് ആ ചീവീടു് അറിഞ്ഞിട്ടില്ല. വിടവുകളും, വിള്ളലുകളും, ചീവീടിനും വീടിന്റെ സുഖം നൽകിയിരുന്നില്ല. അവിടത്തെ ചുറ്റുപാടുകളുടെ കറുത്ത നിഴലുകൾ, അതിൻറ ജീവിതത്തിൽ വ്യാപിച്ചതായി അതിനനുഭവപ്പെട്ടു. വേണ്ട ഇടങ്ങളിലെല്ലാം പോകുവാൻ ശക്തിയുണ്ടായിരുന്നിട്ടും ആ ശക്തി ശരിയായി ഉപയോഗിക്കുന്നില്ലല്ലോ എന്ന ഖേദം അതിനുണ്ടായി. ആൎക്കും കേൾക്കത്തക്ക