"ഇങ്ങനെ പ്രകാശമേറിയ ഒരു പ്രഭാതത്തിലേക്കു പറ്റിയ ജോലി!"
"എന്നെ കളിയാക്കരുതെ! ഞാൻ ഇനി എന്തു ചെയ്യണമെന്നും പറഞ്ഞുതരൂ. എല്ലാവരും ഒരുപോലെയാണെന്നും സമത്വം വേണമെന്നും ഒക്കെ പറയുന്നതെല്ലാം ശരി. പക്ഷെ അങ്ങനെ കരുതുമ്പോൾ കാൎയ്യത്തിനൊന്നും നടപ്പു കാണുന്നില്ല."
"നിനക്ക് എന്തു പ്രായമുണ്ടു്?"
"ഏഴു ദിവസം."
"എനിക്ക് എന്തു പ്രായമുണ്ടു്?"
"അനേകം മാസങ്ങൾ"
"ശരി. എന്നോടു ഒന്നു യുദ്ധം ചെയ്തു."
"ഇല്ല. സാദ്ധ്യമല്ല. നിങ്ങൾ ദുർബ്ബലനാണു്. എനിക്കു കൂടുതൽ ശക്തിയുണ്ട്."
"എന്നാൽ ദുർബ്ബലനോട് അഭിപ്രായവും ഉപദേശവും ചോദിക്കുന്നതെന്തുകൊണ്ടു്?"
"ദൗർബല്യവും ബുദ്ധിയും തമ്മിലെന്തുബന്ധം? എന്നേക്കാൾ നിങ്ങൾക്കും പ്രായവും ലോകപരിചയവും ഉള്ളതു കൊണ്ടു ഞാൻ ഉപദേശം ചോദിച്ചു. ഞാൻ അന്തസ്സാര വിഹീനനാണെന്നു പറഞ്ഞതു് ശരിയാണെന്ന് എനിക്കു ബോദ്ധ്യമായി."
"ശരി! വാൎദ്ധക്യം-യൗവ്വനം; ശക്തി-അശക്തി; ബുദ്ധി-ബുദ്ധിയില്ലായ്മ: ഈ വ്യത്യാസങ്ങളെല്ലാം നീ കാണുന്നുണ്ടോ? പ്രകൃതി എല്ലാം ഒന്നു പോലെ സൃഷ്ടിച്ചതുമാണ്. എന്റെ അനുജം! സമത്വത്തിനും സ്വാത