ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakrithikathakal.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
2. അനുസരണം
——————

മുല്ലയും പിച്ചിയും തേന്മാവും അശോകവും എല്ലാം പൂക്കുന്ന കാലം. വേലക്കാരനായ ഒരു തേനീച്ച തേൻ ശേഖരിക്കുവാൻ കൂട്ടിൽനിന്നും ഇറങ്ങി. ഇളവെയിൽ എങ്ങും പരന്ന സമയം. എവിടേയും പൂമണം. പറന്നു ആ തേനീച്ച ഒരു തോട്ടത്തിലെത്തി. തൂമണം കാറ്റിനു കാഴ്ചവച്ചിട്ടു്, നറുതേൻ പൂച്ചികൾക്കായി സൂക്ഷിച്ചുകൊണ്ട് ആ ഉദ്യാനം നിറയെ പൂക്കൾ വിരിഞ്ഞു സംഭരിക്കാവുന്നിടത്തോളം തേൻ, ആ തേനീച്ച അവിടവിടെ പറന്നു സംഭരിച്ചു. ഒടുവിൽ കൂട്ടിലേക്കു പോകുവാൻ തീർച്ചപ്പെടുത്തി. തിരിച്ചു പോകുംവഴി, ഒരു നാടൻ വീടിന്റെ തുറന്നുകിടന്ന ജനാലയ്ക്കുള്ളിലേക്കു അതു് അറിയാതെ പറന്നുകയറി. വിശാലമായ ഭക്ഷണ മുറിയുടെ നടുവിൽ തേനീച്ച വട്ടം ചുറ്റിനിന്നു.

ഭക്ഷണസമയം കഴിഞ്ഞിട്ടില്ല. അതിഥികൾ വെടി പറഞ്ഞു ചിരിക്കുന്നു. ശബ്ദം കേട്ട് തേനീച്ച ഒട്ടൊന്നു ഭയപ്പെട്ടു. എങ്കിലും വിളമ്പുവാൻ കൊണ്ടുവച്ചിരുന്ന ചില മധുരസാധനങ്ങൾ ദൂരെക്കണ്ടു അങ്ങോട്ടു പറന്നു ചെന്നാലോ എന്നു വിചാരിച്ചു. അടുത്ത ക്ഷണത്തിൽ, "ഇതാ ഒരു തേനീച്ച! എനിക്കതിനെ പിടിക്കണം" എന്നൊരു ശബ്ദം! ഒരു കൊച്ചുകുട്ടി തേനീച്ചയോടു സമീപിച്ചു. കൈകൾ ഉയർത്തി. തേനീച്ച തുറസ്സായ സ്ഥലം നോക്കി പറന്നു. കഷ്ടം! ജനാലയിലുള്ള സ്ഫടികച്ചില്ലിൽ

"https://ml.wikisource.org/w/index.php?title=താൾ:Prakrithikathakal.pdf/17&oldid=238066" എന്ന താളിൽനിന്ന് ശേഖരിച്ചത്