ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
12
ആ മുഹൂൎത്തത്തെപ്പറ്റി ബന്ധുക്കളോടും അതു പലവുരു പറഞ്ഞു.
പക്ഷെ, അവരാരും പച്ചപ്പുഴുവിനെ വിശ്വസിച്ചില്ല. എങ്കിലും, വിശ്വാസത്തിന്റെ ഉൽകൃഷ്ടമായ പാഠം ഒരു അനുഭവംകൊണ്ടു പച്ചപ്പുഴു പഠിച്ചുകഴിഞ്ഞിരുന്നു. കുക്കൂൺ ആയപ്പോഴും അതുപറഞ്ഞു: "ഒരു ദിവസം ഞാനും ഒരു ചിത്രശലഭമാകും!" പച്ചപ്പുഴുവിന്റെ ബന്ധുക്കൾ അതുകേട്ടു പരിഹാസമായി, "പാവം!" എന്നു ജൽപിച്ചു."
ദിവസങ്ങൾ കഴിഞ്ഞു. കൂടുപൊട്ടി. ചിത്രശലഭം വിവിധ വണ്ണാങ്കിതമായ ചിറകുകൾ വിടത്തി അതു പറന്നു. പുഷ്പങ്ങൾതോറും ചെന്നു് തേൻ കുടിച്ചു.
കാലം പിന്നെയും കഴിഞ്ഞു. ആ ചിത്രശലഭം മരിക്കാറായപ്പോൾ പറഞ്ഞു: "ഞാൻ പല അത്ഭുതങ്ങളും അറിഞ്ഞു. എനിക്കു വിശ്വാസം ഉണ്ടു്. വിശ്വാസം എന്നെ രക്ഷിച്ചു. നാളെ എന്തുണ്ടാകുമെന്നു ഉള്ളതിനെപ്പറ്റിയും ഇനി എനിക്കു വിശ്വസിക്കാം."
——————