ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakrithikathakal.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
11

"വിശ്വാസം" കുയിൽ ആ വാചകം പൂൎത്തിയാക്കി.

"വിശ്വാസം. ഞാൻ എങ്ങിനെ പഠിക്കും; സ്നേഹിതാ!" പച്ചപ്പുഴു ചോദിച്ചു.

അടുത്തു ഇലയിൽ എന്തോ അനങ്ങുന്നതായി പച്ചപ്പുഴുവിനു് തോന്നി. അതു് ചുറ്റും ഒന്നു കണ്ണോടിച്ചു. എട്ടുപത്തു കൊച്ചു പച്ചപ്പുഴുക്കൾ, ആ ഇലയിൽ അങ്ങോട്ടും ഇങ്ങോട്ടും ഇഴയുന്നതായി കണ്ടു. ഇലയിൽ അവിടവിടെ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കാൻ അവ ശ്രമിക്കുന്നതായി പച്ചപ്പുഴുവിനു തോന്നി.

ചിത്രശലഭത്തിൻറ മുട്ടകൾ പൊട്ടി വിരിഞ്ഞു പുറത്തിറങ്ങിയ കൊച്ചു പുഴുക്കളായിരുന്നു അവ.

പച്ചപ്പുഴുവിന്റെ മനസ്സിൽ ലജ്ജയും, അതിശയവും നിറഞ്ഞു. പക്ഷെ, അടുത്ത ക്ഷണത്തിൽ സന്തോഷം കൊണ്ടു് അതു് തല ഉയൎത്തി. "ആദ്യത്തെ അത്ഭുതം സാദ്ധ്യമാണെങ്കിൽ, രണ്ടാമത്തെ അത്ഭുതവും നടന്നിരിക്കണം!"

"കുയിലേ! എന്റെ കൂട്ടുകാരാ നിങ്ങൾ പഠിച്ച പാഠം! നിങ്ങളുടെ പാഠം, എന്നെക്കൂടി പഠിപ്പിക്കുമോ?"

ഭൂമിയിലേയും, ആകാശത്തിലേയും അത്ഭുതങ്ങളെപ്പറ്റി ആ കുയിൽ പാടി. പച്ചപ്പുഴു ആ ഗാന മധുരിമയിൽ മയങ്ങി.

പച്ചപ്പുഴുവും ഒരു ചിത്രശലഭമാകുമെന്ന്, അന്നുമുതൽ അതും അചഞ്ചലമായി വിശ്വസിക്കുവാൻ തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:Prakrithikathakal.pdf/15&oldid=237953" എന്ന താളിൽനിന്ന് ശേഖരിച്ചത്