ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakrithikathakal.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
10

ന്തതയിലേക്കു്. ഉയരുമ്പോഴും, അനേകം അത്ഭുതങ്ങൾ ഞാൻ കാണാറുണ്ടു്. ഇനിയും പലതും ഉണ്ടായിരിക്കുമെന്നും എനിക്കും വിശ്വാസമുണ്ട്. ആ ഇലയ്ക്കപ്പുറം പോകുവാൻ കഴിവില്ലാതെ ഇഴഞ്ഞു കഴിയുന്ന എന്റെ സുഹൃത്തിനും, എല്ലാം അസാദ്ധ്യമായി തോന്നും. എനിക്കതിൽ അതിശയമില്ല."

"അബദ്ധം!" പച്ചപ്പുഴുവിന്റെ സ്വരം ഉയൎന്നു. നടക്കുന്നതും, നടക്കാത്തതും എന്തെന്നും എനിക്കറിയാം. നിങ്ങളെപ്പോലെ അതെല്ലാം അറിയുവാനുള്ള കഴിവും ബുദ്ധിയും എനിക്കുണ്ട്. നോക്കണം, പച്ച നിറത്തിലുള്ള എന്റെ നീണ്ട ശരീരം. എണ്ണമില്ലാത്ത ഈ കാലുകളും നിങ്ങൾ കാണുന്നില്ല! ഇനി നിങ്ങൾ പറയണം, എനിക്ക് ചിറകുകളുണ്ടാകുമെന്നും, ആ ചിറകുകളിൽ പല നിറമുണ്ടായിരിക്കുമെന്നു! ഇതു പോലെ ആൎക്കു മായത്തരം പറയുവാൻ കഴിയും?"

"ആരു പറയുന്നതാണു വിഡ്ഡിത്തരമെന്ന് അറിയാം. അറിഞ്ഞുകൂടാത്ത കാൎയ്യത്തേപ്പറ്റി ന്യായവാദം ചെയ്യുന്നതാണു മൗഢ്യം. അഞാതമായ അത്ഭുത ലോകത്തിലേക്കു് ഞാൻ പറന്നുയരുമ്പോൾ, എന്റെ ഗാനം ആനന്ദം കൊണ്ടും നിർഭരമാകുന്നതും നിങ്ങൾ കേട്ടിട്ടില്ലേ? അവിടെ നിന്നും ലഭിച്ച വിജ്ഞാന ശകലങ്ങൾ ഞാൻ വിശ്വസിച്ച് സ്വീകരിച്ചതുപോലെ എന്റെ സുഹൃത്തെ! നിങ്ങളും വിശ്വസിച്ച് സ്വീകരിക്കുക."

"അങ്ങിനെ സ്വീകരിക്കുന്നതിനാണ്..."

"https://ml.wikisource.org/w/index.php?title=താൾ:Prakrithikathakal.pdf/14&oldid=237952" എന്ന താളിൽനിന്ന് ശേഖരിച്ചത്