ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakrithikathakal.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
9

ആരെയാണു കാണുന്നതു്; അവിടെ ചെന്നു് എന്താണു പഠിക്കുന്നതു്?"

"ഞാൻ പറയാം, എന്നെ വിശ്വസിക്കുമെങ്കിൽ." വീണ്ടും പറന്നു താഴെ വന്നു്, ആ കുയിൽ പറഞ്ഞു.

"അയ്യോ! എന്നോടു പറയുന്നതു മുഴുവൻ ഞാൻ വിശ്വസിക്കുന്നു." പച്ചപ്പുഴു ആവൎത്തിച്ചു.

"എന്നാൽ, ഇനിയും ചില കാൎയ്യങ്ങൾ പറയുവാനുണ്ട്. നിങ്ങളും ഒരു ദിവസം, ചിത്രശലഭമാകും."

"അബദ്ധം! നിങ്ങൾ ക്രൂരനാണു, മൂഢനുമാണു്. പോകൂ, ദൂരെപ്പോകൂ. ഞാൻ ചിത്രശലഭമാകും പോലും. കഷ്ടം! മേലിൽ നിങ്ങളുടെ ഉപദേശം ഞാൻ ആവശ്യപ്പെടുകയില്ല."

"നിങ്ങൾ എന്നെ വിശ്വസിക്കുകയില്ലെന്നു ഞാൻ നേരത്തേ പറഞ്ഞല്ലോ."

എന്നോടു പറയുന്നതു മുഴുവൻ ഞാൻ വിശ്വസിക്കും. അതായതു ...." പച്ചപ്പുഴു അല്പമൊന്നു സംശയിച്ചു. "യുക്തിയായി പറയുന്ന കാൎയ്യങ്ങൾ ഞാൻ വിശ്വസിക്കും. എങ്കിലും, ചിത്രശലഭത്തിന്റെ മുട്ട വിരിഞ്ഞാൽ പുഴുവാകുമെന്നും, ആ പുഴു ചിറകു കിളിൎത്തു ചിത്രശലഭമാകുമെന്നും ഞാൻ വിശ്വസിക്കുകയില്ല. ഇത്തരം മായത്തരം നിങ്ങൾ തന്നെ വിശ്വസിക്കുന്നുണ്ടോ? പിന്നെ എന്തിനു്, എന്നെ വിശ്വസിപ്പിക്കുവാൻ ശ്രമിക്കുന്നു? ഇതു സാദ്ധ്യമല്ല."

"എന്നു് ഞാൻ വിശ്വസിക്കുന്നില്ല." കുയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ തുടൎന്നു: "വയലിൻമീതെ പറക്കുമ്പോഴും, ആകാശത്തിന്റെ അന

"https://ml.wikisource.org/w/index.php?title=താൾ:Prakrithikathakal.pdf/13&oldid=237951" എന്ന താളിൽനിന്ന് ശേഖരിച്ചത്