ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakrithikathakal.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
8

"എന്നോടു പറയുന്നതു മുഴുവൻ ഞാൻ വിശ്വസിക്കുന്നു."

"ഇല്ല; നിങ്ങൾക്കും വിശ്വാസമില്ല. ഭക്ഷണത്തിന്റെ കാര്യം ഞാൻ പറയുന്നത് വിശ്വസിക്കുന്നില്ല. അതുതന്നെ എനിക്കു പറയാനുള്ളതിന്റെ ആദ്യഭാഗം. എന്തെല്ലാം ഇതെപ്പറ്റി, മുട്ടയെപ്പറ്റി, പുഴുവിനെപ്പറ്റി, കക്കൂണെപ്പറ്റി, ചിത്രശലഭത്തെപ്പറ്റി, എനിക്ക് പറയുവാനുണ്ടു്!... ആകട്ടെ, ഈ മുട്ട വിരിഞ്ഞാൽ എന്താകുമെന്നു് എന്റെ സുഹൃത്തു് വിചാരിക്കുന്നു?"

"ചിത്രശലഭം! മുട്ട വിരിഞ്ഞാൽ ചിത്രശലഭം!"

"അല്ല. മുട്ട വിരിഞ്ഞാൽ പുഴുവാകും. പച്ചപ്പുഴു." കുയിൽ മൃദുലവും, എന്നാൽ ദൃഢവുമായ സ്വരത്തിൽ പറഞ്ഞു. "സമയമാകുമ്പോൾ നിങ്ങൾക്കതു കാണാം. അനുഭവപ്പെടും."

കുയിൽ ഒരു പാട്ടും പാടി പറന്നു പൊങ്ങി. പച്ചപ്പുഴുവുമായി ഒരു വാഗ്വാദത്തിലേപ്പെടണമെന്നു് കുയിലിന് ആഗ്രഹമില്ലായിരുന്നു.

"കുയിലിനു ബുദ്ധിയും കാരുണ്യവും ഉണ്ടെന്നായിരുന്നു എന്റെ ധാരണ." ഒട്ടൊരു നിരാശയോടെ പച്ചപ്പുഴു മുറുമ്മി. മൂഢതയും കാഠിന്യവുമാണു്, ഞാൻ ഇന്നു കാണുന്നതു്. ഒരുപക്ഷെ, ഇന്നും വളരെ പൊക്കത്തിൽ പറന്നു പോയിരിക്കും. അത വളരെ ഉയൎന്നു പോകുന്നവർ, ഇത്ര വളരെ നിസ്സാരന്മാരും നിഷ്ക്കരുണന്മാരും ആണല്ലോ. ആ കുയിൽ ബഹുദൂരം പറന്നുചെന്നു്

"https://ml.wikisource.org/w/index.php?title=താൾ:Prakrithikathakal.pdf/12&oldid=237942" എന്ന താളിൽനിന്ന് ശേഖരിച്ചത്