ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakrithikathakal.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
7

“എന്നോടു പറയുന്നതുമുഴുവൻ ഞാൻ വിശ്വസിക്കും." പച്ചപ്പുഴു ധിറുതിയിൽ പറഞ്ഞു.

ഈ കൊച്ചുജീവികൾക്ക് എന്തു ഭക്ഷണം കൊടുക്കാമെന്നു ഞാൻ ആദ്യം പറയാം." തല ചെരിച്ചു കൊണ്ടു കുയിൽ തുടൎന്നു: "ആകട്ടെ. ഒന്നാലോചിക്കു, എന്തായിരിക്കും?"

"മഞ്ഞുതുള്ളി. പൂക്കളിലെ തേൻതുള്ളി.

ച്ചേയ. അതൊന്നുമല്ല. അതിലും ലഘുവായിട്ടുള്ളതു്; സുലഭമായി കിട്ടുന്നതു."

ഇലയല്ലാതെ മറ്റൊന്നും എനിക്കു സുലഭമായി സമ്പാദിക്കുവാൻ കഴിയുകയില്ല; പക്ഷേ അതു-"

"കൊള്ളാം. ഒന്നാംതരം സാധനം നിങ്ങൾ കണ്ടു പിടിച്ചിരിക്കുന്നു. മുട്ടക്കൂസിന്റെ ഇല തന്നെ തീറ്റികൊടുക്കണം."

പാടില്ല. ഒരിക്കലും പാടില്ല. അവരുടെ അമ്മയുടെ അവസാനത്തെ അൎത്ഥനയാണ്, അതൊന്നും കൊടുക്കുവാൻ ഞാൻ മുതിരരുതെന്നു്."

"മരിക്കാൻ കിടന്ന അവരുടെ അമ്മയ്ക്ക് കാൎയ്യങ്ങളെപ്പറ്റി ഒന്നും അറിഞ്ഞുകൂടായിരുന്നു. അവർ പറയുന്നതു് വേദവാക്യമായി സ്വീകരിച്ചിരിക്കയാണല്ലേ? ആയിക്കൊള്ളു. ഏതായാലും നിങ്ങൾ എന്നോടു സംശയം ചോദിച്ചു. ഞാൻ അതിനുള്ള ഉത്തരം വ്യക്തമായി പറഞ്ഞു. പക്ഷെ, നിങ്ങൾക്കു വിശ്വാസം ഇല്ല. ഒരു തരത്തിലുള്ള വിശ്വാസവും നിങ്ങൾക്കില്ല. കഷ്ടം!"

"https://ml.wikisource.org/w/index.php?title=താൾ:Prakrithikathakal.pdf/11&oldid=237940" എന്ന താളിൽനിന്ന് ശേഖരിച്ചത്