താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ത്രാഭിമന്ത്രിതം ശസ്തം നച പർയ്യുഷിതം നൃപ ! അന്യത്ര ഫലമാംസേഭ്യഃ ശുഷ്കശാകാദികാത്തഥാ. തദ്വദ്ധരിദ്രകേഭ്യശ്ച ഗുളഭക്ഷ്യേ തഥൈവ ച." ഗോധൂമത്തിനു മുൻപുലക്ഷണം, "ചിരസ്ഥിതമപിത്വാദ്യ- മസ്നേഹോക്തം ദ്വിജാതിഭിഃ യവഗോധൂമജം സർവം പയസശ്ചൈവ വിക്രിയാ അസ്നേഹാ അപി ഗോധൂമ യവഗോരസവിക്രിയാഃ." "അപൂപധാനാകരംഭസക്തുവടകതൈലപായസശാകാനി നാശുക്താനി വർജ്ജയേൽ." "അപൂപധാന എന്നേടത്തേ ധാനാഗ്രഹണം പൃഥുകത്തിനും കൂടെ ഉപലക്ഷണം. ഈവണ്ണം അഭക്ഷ്യങ്ങളെ നിഷേധിച്ചു. ഇനി ഹാസത്തെച്ചെയ്യൊല്ലാ എന്ന ചൊല്ലുന്നു.

നാനർമ്മണി ഹസേൽ. ധർമ്മാർത്ഥങ്ങൾക്കു ലോപം വരാതെ യാതാന്നു അതു ക്രീഡയാകുന്നത്. അതിനെ നർമ്മശബ്ദത്തെക്കൊണ്ടു ചൊല്ലുന്നു. തദ്വ്യതിരിക്തകാലത്തിങ്കൽ ഹസിക്കൊല്ലാ. ഹസിക്ക= ചിരിക്ക. "ന ഹസേൽ ന ധാവേൽ" എന്നിങ്ങനെ കൌഷീതകിവചനവുമുണ്ടു്. "ന ക്രുദ്ധ്യേൽ ന ഹസേൽ." എന്നു ബൗധായനവചനവുമുണ്ടു്. ഈ ഹാസനിഷേധത്തിങ്കൽ വിശേഷത്തെച്ചൊല്ലുന്നു വിഷ്ണുപുരാണത്തിങ്കൽ. "നോച്ചൈർഹസേത് സശബ്ദം ച ന മുംജേൽ പവനം ബുധഃ."

ഉച്ചൈഃ ഹസിക്കൊല്ലാ; വെട്ടിച്ചിരിക്കൊല്ലാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.