താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ii

കരണാപേക്ഷിതത്വമുള്ളതുകൊണ്ടും, പ്രൈഷാദികളെക്കൊണ്ടു ചെയ്പാൻ ശക്യമായിത്തീരുന്നതുകൊണ്ടും ഇവ ഉച്ചാരണമാത്ര ത്താൽ കൎമ്മാംഗതയെ പ്രാപിക്കുന്നില്ല അതിനാൽ വേദമന്ത്ര ങ്ങളെല്ലാം അൎത്ഥവബോധത്തോടുകൂടി ധരിച്ചുകൊള്ളണ്ടതാ ണെന്നു സിദ്ധിക്കുന്നു.

വെദം കമ്മോപാസനാജ്ഞാനകാണ്ഡത്രയാത്മകമായിട്ടുള്ള താണ്. അതിൽ കമ്മകാണ്ഡം വിധിനിഷേധസ്വരൂപമാകുന്നു. അപ്രാപ്തമായും ഫലവത്തായുമുള്ള അത്ഥത്തെ യാതൊന്നു. അപ്രാപ്തമായും ഫലവത്തായുമുള്ളഅത്ഥത്തെ യാതൊന്നു സ്വസാമത്ഥ്യംകൊണ്ടു പ്രകാശിപ്പിക്കുന്നുവോ അതാകുന്നു വിധി, അതു നാലുംപ്രകാരത്തിലുണ്ട്. അവ ഉത്പത്തിവിധി എന്നിവതന്നെ. അവിടെ കമ്മസ്വരൂപമാത്രബോധകമായ വിധിക്കു ഉത്പത്തി വിധി എന്നു പേർ അഗ്നിഹോത്രം ജൂഹോതി എന്നതു മേൽ പറഞ്ഞ വിധിക്കു് ഉദാഹരണമാകുന്നു. അംഗസംബന്ധബോധക മായ വിധിക്കു് വിനിയോഗവിധി എന്നു പേർ. ഉദാഹരണം ദധ്നാജൂ ഹോരതി. ഇവിടെ തൃതായപ്രാപ്തമാകയാൽ ദധികൊണ്ടു ഹൊമം ചെയ്യണമെന്നു സിദ്ധിക്കുന്നു. ദധിയുടെ അംഗത്വമെ ന്നതു പരോദ്ദേശ്യപ്രറൃത്തകൃതിവ്യാപ്യത്വമായ പാരാൎത്ഥ്യമാകുന്നു അതു് ഈ വിധികൊണ്ടു ബോധിപ്പിക്കപ്പെട്ടു. പ്രയോഗത്തിലുള്ള ആശ്തുഭാവബോധകമായ വിധിക്കു പ്രാപിച്ചിരിക്കുന്ന പ്രധാനവിധി തന്നെയാകുന്നു. സാംഗമായിരിക്കുന്ന പ്രധാനത്തെ അനുഷ്ടിപ്പിക്കു ന്നതിനു വിളംബത്തിൽ മാനാഭാവം നിമത്തം അവിളംബാപര പയ്യായമ പ്രയോഗത്തിന്റെ ആശുഭാവത്തെ അതുകൊ​​ണ്ടു വ്യക്തമാക്കിയിരിക്കുന്നു. ഫലസ്വാമ്യബോധകമായ വിധിക്കു് അധികാരവിധി എന്നു പേർ. ഇവിടെ ഫലസ്വാമൃമെന്നതു കമ്മജന്യഫലഭോക തൃത്വമാകുന്നു. സചയജേത സ്വൎഗ്ഗകമഃ എന്നു ഉദാഹരണം. അധികാരവിശേഷവിശിഷ്ടനായിരിക്കുന്ന വന്നുതന്നെ സ്വാമ്യം ഭവാക്കുന്നു. പുരുഷവിശേഷണത്വേന നിദ്ദിഷ്ടമായതുതന്നെ അധികാരവിശേഷണം. രാജാ രാജസൂയേന സ്വാരാജാകാമോ യജേത എന്ന ഉദാഹരണത്തിൽ സ്വാരാജ്യകാമമാത്രനായിരിക്കുന്നവന്നു തത് ഫലഭോക്തൃത്വം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.