താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
6
പ്രൈഷം:

ബ്രഹ്മചൎയ്യം എന്നതു്. ആശ്രമാന്തരത്തെക്കുറിച്ച് ഉപകരിക്കയാകുന്നതു് എന്നിട്ട് ഉപകുൎവാണകനെന്നും നാമം. അവിടെ ഉപകുൎവാണകഭേദം മൂന്നുപ്രകാരം. സാവിത്രവും, പ്രജാപത്യവും, ബ്രഹ്മവും എന്നിങ്ങനെ. അവറ്റിൽവച്ചു. സാവിത്രമിവിടെ പ്രാപ്തവ്യമാകുന്നതു്. എന്നാലുക്തമായിരിക്കുന്ന ബ്രഹ്മൎയ്യശ്രമത്തെ പ്രാപ്തനായി എന്നാകിലുമാം, 'ബ്രഹ്മചാൎയ്യസി' എന്നതിനു താൽപൎയ്യം. എന്നാൽ വേദാദ്ധ്യയനത്തിനധികാരിയായി എന്നും, ഇവ മൂന്നും ചൊല്ലിയതായി, 'ബ്രഹ്മചാൎയ്യസി' എന്ന ഭാഗത്തെകൊണ്ട്.

ഈവണ്ണം ബ്രഹ്മചരിത്വത്തെ അനുവചിച്ചു, തദ്ധൎമ്മങ്ങളെ ഛൊല്ലുന്നൂ പ്രൈഷശേഷത്തോകൊണ്ട്. തദ്ധൎമ്മങ്ങൾ ത്രിവിതങ്ങളായിട്ടുള്ളു. ആശ്രമധര്മ്മങ്ങളും, വൎണ്ണധൎമ്മങ്ങളും, ദ്വിജധൎമ്മങ്ങളും. സമിദാധാനാദി ആശ്രമധൎമ്മങ്ങൾ. ആചമനാദിവൎണ്ണധൎമ്മങ്ങൾ. സന്ധ്യോപാസനാദി ദ്വിജധൎമ്മങ്ങൾ.

അവറ്റിൽവച്ചു് ആശ്രമധൎമ്മത്തെച്ചൊല്ലുന്നു.

൨. സമിത ആധേഹി.


സമിദാധാനത്തെ ചെയ്യണം.

"ദൂരാദാഹൃത്യ സമിധഃ

സന്നിദധ്യാദ്വിഹായസി
സായം പ്രാതശ്ച ജൂഹുയാ

ത്താഭിരഗ്നിമതന്ദ്രിതഃ."


എന്നിങ്ങനെ സമിദാധാനവിധി. തൽപ്രകാരം സ്മൃതിയിങ്കലുക്തമാവൂതും ചെയ്തു. ഭൈക്ഷചരണാദി ആശ്രമധൎമ്മാന്ഥരങ്ങൾക്കും കൂടെ ഉപലക്ഷണംതാനും.

"അഗ്നീന്ധനം ഭൈക്ഷചൎയ്യാ

മധഃശയ്യാം ഗുരോൎഹിതം
ആ സമാവൎത്തനാൽ കുൎയ്യാൽ

കൃതോപനയനോ ദ്വിജഃ."


എന്നു വചനമുണ്ടാകയാൽ. ഈ സ്മൃതിയെ അനുസരിച്ചു ഗൃഹ്യ വചനവുമുണ്ട്.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.