താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക

പ്രോപസൃഷ്ടമായ "ഇഷഗതൌ" എന്ന ധാതുവിൽ ഘഞ്പ്രത്യയം ചേ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ൎന്നുണ്ടായ രൂപമാകുന്നു പ്രൈഷം. പ്രൈഷ ശബ്ദത്തിന്റെ അൎത്ഥം വിധിഎന്നാകുന്നു. ഇവിടെ വിധി എന്നുപറയാതെ പ്രൈഷമെന്നു പറഞിരിക്കുന്നതു ശിഷ്യ ബുദ്ധിവൈശ്യാ മായിരിക്കണം. ലൌകിവിധികളിൽനിന്നു വൈദികവിധികളെ വ്യാവൎത്തിച്ചറിയിക്കണമെന്നുള്ള വിചാരം ഗ്രന്ഥകാരന്റെ മനസ്സിൽ ഉണ്ടായിരുന്നിട്ടായിരിക്ക​ണം വൈദിക മായ പ്രൈഷശബ്ദത്തെത്തന്നെ ഇവിടെ ഉപയോഗിക്കുവാൻ കാരണമായിത്തീൎന്നിട്ടുള്ളതു്.

വൈദികമതാൻസാരികൾ വേദമന്ത്രങ്ങളെ അഞ്ചുപ്രകാര ത്തിൽ വിഭജിച്ചകാണുന്നു.അവയിൽ പ്രാഥമ്യം പ്രൈഷത്തിനാ കുന്നു.ദൈവ്യഃ ശമിതാര ആരഭദ്ധ്വം എന്ന മന്ത്രത്തെ പ്രൈഷ ത്തിന്റെ ഉദാഹരണമായി സ്വീകരിക്കാവുന്നതാണ്. ദ്ധിതിയ പ്രകാരത്തിന്റെ പേർ കരണം എന്നാകുന്നു. ഇദമംറമവാ വസോഃ സദനേ സീദാമി എന്ന മന്ത്രം കുരണാദാഹരണം ത​ന്നെ തൃതീയപ്രകാത്തിലുവലുൾ പെട്ട മന്ത്രങ്ങൾക്കു ക്രിയമാണാനുവാദി കൾ എന്നു പേർ.യുവാസുവാസ ഇത്യാദി മന്ത്രങ്ങൾ ക്രിയ മാ​​ണാനുവാദികളായി ഗണിക്കപ്പെട്ടിരിക്കുന്നു. ചതുൎത്ഥപ്രകാ മന്ത്രങ്ങൾ ശസ്ത്രാഭിഷ്ടവനാദിഗതമെന്ന സംജ്ഞകൊണ്ടു വ്യവഹ രിക്കപെടുന്നു. ആത്പാരധം യഗോതയേ; ബ്രഹ്മജജ്ഞാനം ഇത്യാതി മന്ത്രങ്ങൾ ശസ്ത്രാഭിഷ്ടവനാദിഗതത്തിന്റെ ഉദാഹരണ ങ്ങൾ ആകുന്നു. പഞ്ചമപ്രകാരമന്ത്രങ്ങൾക്കു ജപാനുവചനാദി ഗതമെന്നു പേർ. തദദ്യവാചഃ പ്രഥമം മസീയ;ആപോ രേവതിഃ ഇതാതി ജപാനുവചനാദിഗത്തിന്നു് ഉദാഹരണം.

മേൽപറഞ്ഞ അഞ്ചുപ്രകാരത്തിലുള്ള വേദമന്ത്രങ്ങളും സ്വാൎത്ഥങ്ങളെ പ്രതിപാദിക്കുന്നവയായിട്ടു കമ്മൎത്തിന്റെ അംഗ ത്വത്തെ പ്രാപിക്കുന്നു. പ്രൈഷങ്ങളും, കരണങ്ങളും, ക്രിയമാ​ണാ നുവാദികളും ആയ മന്ത്രങ്ങളുടെ അൎത്ഥം കൎമ്മാംഗഭ്രതമായിരിക്കുന്ന തുകൊ​ണ്ടും, അംഗഭ്രതമായിട്ടുള്ളതു സ്മരിക്കാതിരുന്നാൽ അനഷ്ടി ക്കുനന്നതിന്നു സാധിക്കാതെ വരുന്നതുകൊ​​​​ണ്ടു, സ്മരണത്തിന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.