താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xxx


"ന ഗൎത്തമവേക്ഷത " എന്ന പ്രൈഷം മേൽപറഞ്ഞ അഭിപ്രായത്തെ സ്പഷ്ടമാക്കുന്നു.

"ശരിരമാരമാദ്യം ഖലൂ ധൎമ്മസാധനം."


എന്ന വചനപ്രകാരം ധൎമ്മാൎത്ഥകാമമോഷങ്ങൾ സാധിക്കുന്ന തിന്നു ശരീരം കാരണമായിരിക്കുന്നതുകൊണ്ടു് അതിനെ പരിര ക്ഷണം ചെയ്യേണ്ടതു് അത്യാവിശ്യമാകുന്നു. അയുസ്സിനെ ധൎമ്മാൎത്ഥ സുഖസാധനമായിട്ടല്ലോ ഗണിച്ചുപോരുന്നതു്. അതിനാൽ ശരീരം രക്ഷക്ക് ആവശാമായ പലതത്വങ്ങളേയുംഞങ്ങളേയും ചില പ്രൈഷംകൊണ്ടു് ഇവിടെ ഉദ്ബോധിപ്പിച്ചിട്ടുണ്ടു്. "വൎഷതി ന ധാവേൽ", "നോദപാനമവേക്ഷേത", ന വൃക്ഷമാരോഹേൽ", "ന സംക്രമരോഹേൻ" എന്നാദിയായവയെല്ലാം മേൽപറഞ്ഞ അഭിപ്രായത്തിന്റെ ഉദാഹരണങ്ങളാണു്.

"സന്ദിഗ്ദ്ധനാവും വൃക്ഷം ച
നാരോഹേദ് ദുഷ്ടയാനവൽ".


എന്ന് അഷ്ടാംഗഹൃദയത്ഗൃതയത്കിൽ വിധിച്ചിരിക്കുന്നു. അധികം വ്യാപ്തിയുള്ള ഈ നിയേകഷേതത്തിൽ വൃക്ഷസംക്രമാരോഹണം ഉൾപ്പെടുന്നു. പ്രമത്തനായി നിലത്തുപതിച്ചുപോയാൽ അത് അംഗഭംഗം, രോഗം, മരണംമുതലായവക്ക്കാരണമായി തീരുന്നതുകൊണ്ട് പ്രത്യേകം നിക്ഷേധിച്ചതായി വിചാരിച്ചുകൊള്ളേണ്ടതാകുന്നു.

ഗൎത്താദിതരണസാധനമായിരിക്കുന്ന വംശാദികാഷുവിശേഷ ങ്ങളെക്കൊണ്ടു വാച്യമായിരിക്കുന്നത് "പാലങ്ങൾ" ആകുന്നു. അവയിൽ കയറിക്കിടക്കുന്നതു വ്യാപത്തിനു കാരണമായിത്തീരാവുന്നതുകൊണ്ടു പ്രത്യേകം ഇവിടെ നിഷേധിച്ചിരിക്കുന്നു. പ്രചീനകാലങ്ങളിൽ പരിഷ്കൃതസംപ്രദായത്തിലുള്ളപാലങ്ങൾ പക്ഷേ ഉണ്ടായിരുന്നില്ലായിരിക്കാം.

ശൈത്വബാധകൊണ്ടാവുന്ന വ്യാപത്തുകളിൽ നിന്നു സംരക്ഷിക്കുന്നതിന്നുവേണ്ടിയാണ് ഭൂമിയെഅന്തൎദ്ധാനം ചെയ്യാതെ ഇരിക്കരുതെന്നു വിധിച്ചിട്ടുള്ളതു്.

"നാപരയാ ദ്രാപ്രപന്നമന്നമശ്നിയാത്“, “ന ശുക്തം“, “ന ദ്വിപക്വം“, “ന പയ്യുഷിതം“ എന്നിവ നാലും ഭക്ഷണ വിധിയിൽ ഉൾപ്പെടുത്തുകയാണ് ജഘന്യദ്വാരത്തൂടെ വരുന്ന അന്നാദികൾ കീടലാധാദികളുടെ മലമൂത്രങ്ങളെക്കൊണ്ടും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.