താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xxviii


എന്നാദിയായ വേദവാകൃങ്ങളേയും ഈ സന്ദൎഭത്തിൽ അനുസ്മരിച്ചു കൊള്ളുക.

ഇപ്രകാരം ആചാൎയ്യധീനനായിരുന്നു ഗുരുവിനെ ശുശൃഷ കൊണ്ടു തൃപ്തിപ്പെടുത്തി അൎത്ഥവിചാരത്തോടുകൂടി വേദവേദാംഗങ്ങളെ അദ്ധായനംചെയ്തുകഴിഞ്ഞാൽ ബ്രഫചൎയ്യവ്രതം അവസാനിച്ചു. അൎത്ഥവിചാരംചെയ്യാതെ വേദം പഠിക്കുന്നതുകൊണ്ടു പൂണ്ണഫലസിദ്ധി ഉണ്ടാവുന്നതല്ല. "സ്വാദ്ധ്യായോഽദ്ധോതവൃം"എന്ന പ്രകരണത്തിൽ ഭാഷൃകാരന്മാർ ഈ അഭിപ്രായത്തെ യുക്തിപൂൎവം സമൎത്ഥിച്ചിട്ടുണ്ട്. അനന്തരം സ്നാതകപ്രകരണത്തിൽ പ്രവേശിക്കാം.

"നാജാതലോമ്യോപഹാസമിച്ഛേത്. "

എന്ന പ്രൈഷത്തെ അനുവദിക്കുന്ന വൈദൃശാസ്രപദൃത്തെ താഴെ ചേൎക്കുന്നു.

* "പൂൎണ്ണഷോഡശവൎഷാ സ്ത്രീ
പൂൎണ്ണവിംശേന സംഗതാ. "

ഈ രണ്ടു വാകൃങ്ങളിലുംവച്ചു പ്രൈഷത്തിന്നുതന്നെ പ്രാമാണൃം കല്പിക്കെണ്ടിയിരിക്കുന്നു. ദേശകാലഭേദങ്ങളെക്കൊണ്ടും പ്രകൃതി ഭേദങ്ങളെക്കൊണ്ടും പതിനാറു വയസ്സായാലും ചിലപ്പോൾ പ്രായപൂൎത്തി വന്നില്ലെന്നുവരാം. എന്നാൽ ജാതലോമൃാവസ്ഥ പ്രായപൂൎത്തിയെക്കുറിക്കുന്നതു നിയതംതന്നെ. അതുകൊണ്ടു കാലപരികൽപ്പനം ചെയ്യുന്നതിനേക്കാൾ അവസ്ഥാവിശേഷാവ ബോധനം ചെയ്യുന്നതുതന്നെ യുക്തതരമായിരിക്കുമെന്നു തോന്നുന്നു.

മഴപെയ്യുന്നസമയം ഓടുന്നതായാൽ പ്രവൃദ്ധമായ രക്ത്തസഞ്ചാരം നിമിത്തം വൎദ്ധിച്ചിരിക്കുന്ന ഉഷ്ണസ്വേദങ്ങളുടെ പ്രവൃത്തിയെ ബാഹൃമായ ശൈതൃം പെട്ടെന്നു നിരോധിച്ചു ജ്വരാദിരോഗങ്ങളെ ഉത്പാദിപ്പിക്കുവാൻ കാരണമായിത്തീരാവുന്നതാണു്. അതുകൊണ്ടാണു് "വൎഷതി ന ധാവേത്" എന്നു വിധിച്ചിരിക്കുന്നതു്.


* "ഊനഷോഡശ" പാഠാന്തരം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.