താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xxv


പ്പോൾ "വെട്ടിത്താളിതേക്കും" എന്നു് മറുപടിപറഞ്ഞു ഇതു കേട്ടു മറ്റേവൻ "അത്താഴം കഞ്ഞിയാണോ?" എന്നു ചോദിച്ചു അതിന്നു മറുപടിയായി "പൂവ്വാങ്കറുന്തൽചൂടും" എന്നു് ഒന്നാമൻ പറഞ്ഞു അപ്പോൾ രണ്ടമൻ "പടിപ്പുര പൊന്നാണൊ" എന്നു ചോദ്യംചെയ്തു അതിന്നുത്തമടയി "പകൽ അല്പം ഉറങ്ങും" എന്നുപറഞ്ഞതോടുകുടി സംഭാഷണവും അവസാനിച്ചു.

ഇതിൽ തൽപയ്യം എഞെന്നു താഴേ ചേൎത്തുകൊള്ളുന്നു മദ്ധ്യാഹ്നസമയത്തു തേച്ചുകുളിക്കുന്നതുകോണ്ടു ദൃഷ്ടിനാശം സംഭവിക്കുമെന്നാണു് ഒന്നാമൻപറഞ്ഞ വാക്കിന്റെ സാരം കാലത്തിന്റെയും തൈലതതത്തിന്റെയും ഉഷ്ണത്തെ അത്യന്തശീതളമായ വെട്ടിത്താളികൊണ്ടു പരിഹരിക്കാമെന്നു രണ്ടാമന്റെ മറുപടി വെട്ടിത്താളിക്കു് ആ ഗുണമുണ്ടെങ്കിലും അതു പതിവായി ഉപയോഗിക്കുന്നതുകൊണ്ടു ദാരിദ്രം അനുഭവിക്കുമെന്നതിനെക്കാണിക്കുവാനാണ് "അത്താഴം കഞ്ഞിയാണോ?" എന്നു ചോദിച്ചതു. "ഇഞ്ചിയിലക്കറി തൈരു തരിപ്പണം കഞ്ഞിയൊടഞ്ചും അന്തിക്കാകാ" എന്നു മലയാളപഴഞ്ചൊല്ലുപ്രകാരം രാത്രി കഞ്ഞി നിഷിദ്ധമാകുന്നു. അതുകൊണ്ടു കഞ്ഞി എത്രയും ദാരിദ്ര്യാവസ്ഥയിൽ മാത്രമെ രാത്രി ഉപയോഗിക്കാറുള്ളു ദാരിദ്രത്തിന്റെ പിടിയിൽ ഉൾപ്പെടാതിരിക്കുന്നതിന്നു പൂവ്വാങ്കറുന്തൽ ചൂടുന്നതു ശാസ്ത്രസിദ്ധാന്തം അനുസരിച്ചാകുന്നു.

"ധാരയേൽ സതതം രത്ന-
സിദ്ധമന്ത്രമഹൌഷധീഃ."

എന്ന പ്രമാണപ്രകാരം പുവ്വാങ്കറുന്തൽ മുതലായ ഔഷധികൾ ധരിച്ചുകൊള്ളേണ്ടതാണെന്നു വന്നുകൂടുന്നു “അലക്ഷ്മീ കലിനാശനം"എന്ന ഫലശ്രുതികൊണ്ടു പുവ്വാങ്കറുന്തൽ ചൂടുന്നവന്നു് ഐശ്വൎയ്യം വൎദ്ധിക്കുന്നതാണെന്നു വിചാരിക്കാം അതുകൊണ്ടാണ് പടിപ്പുര പൊന്നാണോ എന്നു ചോദിച്ചു പുവ്വാങ്കറുന്തൽ പതിവായിച്ചൂടുന്നവന്നു പടിപ്പുര പൊന്നാകുമെന്നുള്ളതു വാസ്തവമാണെങ്കിലും പകൽ അല്പം ഉറങ്ങുന്നതുനിമിത്തം പുവ്വാങ്കറുന്തൽ ചൂടുന്നതുകൊണ്ടുള്ള ഫലം മുഴുവനും അനുഭവിക്കുന്നില്ലെന്നു് ഒന്നാമൻപറഞ്ഞ വാക്കിന്റെ സാരം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.