താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xxiv


ഭോജനാന്തേ ദിവാസ്വാപാ-

ദ്വാതപ് ത്തകഫോദ് ഭവഃ. "

. . . . . . . . . . . . . . . . . . . . . . . . . . . .

"ദിവാ വാ യുദി വാ രാത്രൗ
നിദ്രാ സാത്മീകൃതാ തു യൈഃ
ന തേഷാം സ്വപതാം ദോഷോ
ജാഗ്രതാം ചോപജായതേ"

. . . . . . . . . . . . . . . . . . . . . . . . . . . .

"ഭോജനാനന്തരം നിദ്രാ
വാതം ഹരതി പിത്തഹൃത്
കഫം കരോതി വപുഷഃ

പുഷ്ടിം സൌഖൃം തനോതി ഹി."


എന്നാദിയായ ആയുൎവേദവിധികളെ അവധാനപൂൎവം ചിന്തിച്ചു കൊള്ളേണ്ടതാകുന്നു.

"മാ ദിവാ സ്വാപ്സീഃ" എന്ന പ്രൈഷം "ദിവാസ്വപം ന കവീത"എന്ന വൈദ്യശാസ്ത്രസാമാന്യവിധിയെ അനുസരിച്ചിരിക്കുന്നതുകൊണ്ട് അതു പ്രായേണ ബ്രാഹ്മചാരികൾക്ക് അനുഷ്ഠേയമായിതന്നെ ഇരിക്കുന്നു.

പകലുറങ്ങുന്നതുകൊണ്ടുള്ള ദോഷങ്ങളെകാണിക്കുന്നതിന്നു കേരളത്തിൽ പറഞ്ഞുവരാറുള്ള ഒരുപഴങ്കഥയെ താഴെചേൎത്തുകൊള്ളന്നു. ബുദ്ധിപൂൎവം ആലോചിക്കുന്നവൎക്ക് അതിൽനിന്നു പലതത്വങ്ങളും ഗ്രഹിക്കുവാൻ സാധിക്കുന്നതാണു്.

ഒരുവൻ ഗ്രീഷ്മൎത്തുവിൽ മദ്ധ്യാഹ്നകാലത്തു് എണ്ണകിണ്ണത്തിൽ എണ്ണയുമെടുത്തു തേച്ചുകുളിക്കുവാൻ പോകുന്നതുമറെറാരുവൻ * "എണ്ണക്കിണ്ണത്തിൽക്കണ്ണാടൊ"എന്നു പറഞ്ഞ


  • ഈ കഥയെ ഈഷദ്ഭേദത്തോടുകുടിത്തന്നെ മററുചില ദിക്കുകളിൽ പാഞ്ഞുവരാറുണ്ട്. എണ്ണക്കുററിയിൽ ഒരുവൻ എണ്ണകൊണ്ടുപോകുന്നതുകണ്ടു മറെറാരുവൻ "എണ്ണക്കുററിക്കുകണ്ണില്ല" എന്നുപറഞ്ഞു. എണ്ണക്കുററിയിൽ എണ്ണഒഴിച്ചുവക്കുന്ന സമ്പ്രദായം സാധാരണമാണെങ്കിലും അതുതേക്കുന്നതുകൊണ്ടു ദൃഷ്ടി നഷിച്ചുപോകുമെന്നാണ് അയാളുടെ ആശയം. ശേഷമുള്ള കഥാഭാഗങ്ങൾ ഒന്നുപോയെതന്നെയാകുന്നു.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.