താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിന്റെശേഷം, "ജാതവേഗഃ സമുത്സരേത്. ഉദങ്മുഖോ മൂത്രശകൃത് ദക്ഷിണാഭിമുഖോ നിശി വാചം നിയമ്യ പ്രയതഃ സംവീതാംഗോഽവഗുണ്ഠിതഃ പ്രവർത്തയേൽ പ്രചലിതം ന തു യത്നാദുദീരയേത്." എന്നുപറഞ്ഞ ക്രമമനുസരിച്ചു മലമൂത്രവിസർജ്ജനംചെയ്തുകൊള്ളേ ണ്ടതാകുന്നു. അനന്തരം ചെയ്യേണ്ട ശൌചത്തിന്റെ വിധിയെ താഴെ ചേർക്കുന്നു. "നിശ്ശല്യാദുഷ്ടമൃത് പിണ്ഡീ പരിമൃഷ്ടമലായനഃ അഭ്യുദ് ധ്യതാഭിഃ ശുചിഭി- രദ്ഭിർമൃദ്ഭിശ്ച യോജയേത്. ലേപഗന്ധാപഹം ശൌച- മനുല്പതിതവിന്ദുഭിഃ തദനന്തരം ചെയ്യേണ്ടതു ദന്തധാവനമാകുന്നു. അതിന്റെ വിധി യെ താഴെ ചേർക്കുന്നു. "വടാസനാർക്കഖദിര- കരഞ്ജകരവീരജം സർജ്ജാരിമേദാപാമാർഗ്ഗ- മാലതീകകുഭോദ ഭവം. കഷായതിക്തകടുകം മൂലമന്യദപീദൃശം വിജ്ഞാതവൃക്ഷം ക്ഷുണ്ണാഗ്ര- മുജ്ജ്വഗ്രന്ഥിസുഭൂമിജം. കനീന്യഗ്രസമസ്ഥൗല്യം സുകൂർച്ചം ദ്വാദശാംഗുലം പ്രാതർഭുക്ത്വാ ച യതവാ-

ഗ് ഭക്ഷയേദ്ദന്തധാവനം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.