താൾ:Pracheena Malayalam 2.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മൂസ്സത്

ഇനി ജാതിമാത്രന്മാരിൽ ൧ ാം തരക്കാരായ മൂസ്സന്മാരുടെ കുറച്ചിലിനു കാരണം ചികിത്സ അല്ലെന്നു കാണിക്കാം.

ധർമ്മത്തെ ആചരിക്കുന്നതിനും അർത്ഥത്തെ സമ്പാദിക്കുന്നതിനും കാമത്തെ അനുഭവിക്കുന്നതിനും മോക്ഷത്തെ പ്രാപിക്കുന്നതിനുമുള്ള സാധനമാകുന്നു ഈ ശരീരം. ഇങ്ങനെയുള്ള ഈ ശരീരത്തെ രോഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തി വേണ്ടും പ്രകാരത്തിലാക്കിയിരുത്തുന്നതിലേക്കുള്ള മാർഗ്ഗങ്ങളെ അറിയിക്കുന്നതാകുന്നു വൈദ്യശാസ്ത്രം.

‘ബ്രാഹ്മാ സ്മൃത്വായുഷൊ വേദം പ്രജാപതി മജിഗ്രഹൽ
സൊശ്വിനൌ തൌ സഹസ്രാക്ഷം സൊത്രി
പുത്രാദികാനൃഷീൽ’

ഈ വൈദ്യശാസ്ത്രമായ ആയുർവ്വേദത്തെ ആദ്യം ബ്രഹ്മാവുണ്ടാക്കി ദക്ഷപ്രജാപതിയേയും അദ്ദേഹം അശ്വിനിദേവകളേയും അവർ ദേവേന്ദ്രനേയും അദ്ദേഹം അത്രി പുത്രൻ, ആത്രേയൻ, ഭരദ്വാജൻ, അംഗിരസ്, ജമദഗ്നി, വസിഷ്ഠൻ, കാശ്യപൻ, ഭൃഗു, ഗൌതമൻ, സാംഖ്യൻ, പുലസ്ത്യൻ, നാരദൻ, അനന്തൻ, വാമദേവൻ, മാർക്കണ്ഡേയൻ, കപിഞ്ജലൻ, വിശ്വാമിത്രൻ, അശ്വാരണ്യൻ, ഭാർഗ്ഗവൻ, ച്യവനൻ, അഭിജിത്ത്, ഗാർഗ്ഗ്യൻ, ശാണ്ഡില്യൻ, കൌണ്ഡില്യൻ, ദെവലൻ, ശാലവൻ, സൌഹൃത്യൻ, കുശികൻ, ബാദരായണൻ, കൈകസെയി, ധൌമൻ, മരീചി, ഹിരണ്യാക്ഷൻ, ലോകാക്ഷൻ, ശൌനകൻ, മുതലായ മഹർഷിമാരേയും പഠിപ്പിച്ചു. ഇപ്രകാരം മഹാന്മാരായ മഹർഷിമാർ പോലും പൂർവ്വകാലങ്ങളിൽ പഠിച്ചു വർത്തിച്ചു വന്നിരുന്നതാണു്. ഇക്കാലങ്ങളിലും കുലീനന്മാർ പോലും അഭ്യസിച്ചു് പരോപകാരാർത്ഥം ചെയ്തു വരുന്നതു് മുമ്പറഞ്ഞ മഹർഷിമാർക്കാകട്ടെ ഇതു സംബന്ധമായി ഭ്രഷ്ടു സംഭവിക്കുകയും കുറച്ചിലുള്ളതാണെന്നും പ്രമാണങ്ങളിൽ പറകയും ചെയ്തിട്ടില്ല.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/23&oldid=166765" എന്ന താളിൽനിന്ന് ശേഖരിച്ചത്