താൾ:Pracheena Malayalam 2.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഇതുകൾ മുൻ പറഞ്ഞ ‘പിരാൻ’ ശബ്ദത്തിന്റെ ആദ്യമായി (മുമ്പിൽ) ചേരും. അപ്പോൾ ഒന്നാമതു്

എം + പിരാൻ = എമ്പിരാൻ
ഉദാഹരണം :- ‘എമ്പിരാൻ ചമ്പന്തനടിയാർക്കു മടിയേൻ’
(പെരിയപുരാണം തിരുകിയത്തൊണ്ടപ്പതികം)
‘എമ്പിരാനെ നീനൊന്താൻ’ ഇത്യാദി (രാമായണപ്പദം)

ഇതു് സ്ത്രീലിംഗത്തിലാകുമ്പോൾ ‘എംപിരാട്ടി’ എന്നും, ഇതിനോടു ‘ആര’ഔ (അവർ) എന്ന ബഹുമാന സൂചകമായ ബഹുവചന പ്രത്യയം ചേരുമ്പോൾ

എമ്പിരാട്ടി + ആർ = എമ്പിരാട്ടിയാർ
രണ്ടാമതു് :- നം + പിരാൻ = നംപിരാൻ
ഉദാഹരണം :-
‘നമ്പിരാനുടൈയതിരുപ്പാര് വൈയും, നമ്പിരാട്ടിയുടെ തിരുനോൻപും നയന്തുറ്റുവമ്പെഴുമൊരാൺ കുഴന്തൈവടിവുടനെ പെറ്റെടുത്താൾ’
(ഒരു വട്ടെഴുത്തു ഗ്രന്ഥം)
ഇത് സ്ത്രീലിംഗത്തിലാകുമ്പോൾ മുൻപറഞ്ഞപോലെ നമ്പിരാട്ടി (യാർ)
മൂന്നാമതു് :- തം + പിരാൻ = തമ്പിരാൻ (തമ്പുരാൻ)
ഉദാഹരണം :- ‘വമ്പിച്ചുള്ള വിഘ്നങ്ങൾ വളരെ ദൂരവെനീക്കി തമ്പുരാൻ അടിയന്റെ തരക്കേടിന്നൊഴിക്കേണം’ (സന്താനഗോപാലം തുള്ളക്കഥ).
"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/18&oldid=166759" എന്ന താളിൽനിന്ന് ശേഖരിച്ചത്