Jump to content

താൾ:Pingala.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പിങ്ഗള


1. വാസരനാഥന്നു വസ്വന്തം വായ്ക്കവേ,
വാസന്തമാമൊരു സായാഹ്നത്തിൽ,
വാസവദിഗ്വധു രാഗേന്ദുധൂർത്തന്നു
വാസകസജ്ജികകയായ് വസിച്ചു.
കാർവളർകൂന്തലിൽ താരപ്പു ചൂടുമ-
പ്പാർവണചന്ദ്രബിംബാനനയാൾ,
വാരൊളിവെൺകതിർപ്പുഞ്ചിരിച്ചാർത്തിനാൽ
പാരൊരു പാൽക്കടലാക്കിനിന്നു.

2. അമ്മാതിരിക്കുള്ള പൂനിലാവങ്ങെഴും
വെണ്മാടമോരോന്നിൽ വീശിടുമ്പോൾ, 10
ഏതതിലേതിന്നു ഭൂഷണമെന്നത്രേ
ചോദിപ്പൂ വൈദേഹരാജധാനി!

3. അത്തരം മിന്നിടും ഹർമ്മ്യങ്ങൾക്കൊക്കെയു-
മുത്തംസമായൊരു നവ്യസൗധം,
വായ്പതുണ്ടപ്പുരിമങ്കതൻ ഗണ്ഡത്തിൽ
രാപ്പകൽ കർപ്പൂരപൂരംപൂശി.

4. ഉത്തുങ്ഗമാകുമപ്രാസാദശൃങ്ഗത്തിൽ
സപ്തമകക്ഷ്യതൻ ജന്നലൂടെ,
എമ്പാടും മുന്നിലേ രഥ്യയെദ്ദൃഷ്ടിയാൽ
സംഭാവനം ചെയ്‌വതാരതാവോ ? 20

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/8&oldid=166531" എന്ന താളിൽനിന്ന് ശേഖരിച്ചത്