താൾ:Pingala.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാർമഴവില്ലിലേ വർണ്ണങ്ങൾ വീശുന്നു ;
കേമമായ് മിന്നുന്നു മാത്രനേരം :
അപ്പുറമാവിയായ് മായുന്നു മദ്രൂപ-
ദർപ്പമേ ! നീയതു കണ്ടതുണ്ടോ ?   820

സ്വപ്നത്തിൽ പാഞ്ഞുപോം ചിത്രത്തിലാരുതാ-
നൾഭ്രമം തേടിടും ഭ്രാന്തിലെന്ന്യേ ?

111.അർക്കനാമഗ്നിയിൽ പ്രത്യഹം ഭക്ഷണം
പക്വമാക്കിടുവോന്നല്ലി കാലം ?
ഇന്നോമൽ ചെന്തളിരേ,തതുതാൻ നാളെ
മണ്ണോടു മണ്ണാകും ശുഷ്കപത്രം.
കൃത്രിമഗ്ഗുണ്ടുകൾ തീർന്നുപോം നേരത്തു
കത്തിച്ച പൂക്കുറ്റി കെട്ടേ പറ്റൂ.
ഇച്ചൊടിമൂവന്തിച്ചോപ്പൊളി മാച്ചിടും
നിശ്ചയം കാലമാം രാവിൻപാണി:   830

കൈശികമാകുമിയല്ലിലും കാലമാം
വാസരത്തിൻ കരം വെള്ളി പൂശും !

112. ലീലയിലാക്ഷേപഗർഭമാം പുഞ്ചിരി
കാലമെൻ മൗലിയിൽ തൂകിത്തൂകി;
"പോരും നീ കട്ടതു പിങ്ഗളേ ! കാല്യമായ്
നേര" മെന്നോതിടും നിർവിളംബം
വിമ്മിയും വിക്കിയുമങ്ങൊരു മുക്കിലു-
ണ്ടമ്മുത്തിയെന്നമ്മ നിദ്രകൊൾവൂ :
അമ്മട്ടിൽ കാലത്താൽത്തീർന്നിടും ധൂർത്തർക്കു
മന്മഥബ്രഹ്മാസ്ത്രമായ ഞാനും !   840

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/45&oldid=166510" എന്ന താളിൽനിന്ന് ശേഖരിച്ചത്