താൾ:Pingala.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിങ്ഗള എന്ന വേശ്യയുടെ കഥ ശ്രീമഹാഭാഗവതം ഏകാദശസ്കന്ധം എട്ടാമദ്ധ്യായത്തിലും, ശ്രീമഹാഭാരതം ശാന്തിപർവ്വം നൂറ്റെഴുപത്തിനാലാമദ്ധ്യായത്തിലും പ്രതിപാദിച്ചു കാണുന്നുണ്ട്. ഭാഗവതത്തിൽ ശ്രീകൃഷ്ണൻ ഉദ്ധവർക്കു മോക്ഷോപദേശം ചെയ്യുന്ന സന്ദർഭത്തിൽ അവധൂതനും യദുവും തമ്മിലുള്ള സംവാദം പ്രാസങ്ഗികമായി ഉദ്ധരിക്കുന്നു:-

അവധൂതം ദ്വിജം കഞ്ചി-

ച്ചരന്തമകതോഭയം
കവീം നിരീക്ഷ്യ തരുണം
യദുഃ പപ്രച്ഛ ധർമ്മവിൽ.

എന്നിങ്ങനെയത്രേ ആ കഥ ഭഗവാൻ ആരംഭിക്കുന്നത്. അവധൂതൻ തന്റെ ബുദ്ധി പെരുമ്പാമ്പു മുതലായ ഒമ്പതു ഗുരുക്കന്മാരിൽ നിന്നാണ് ശിക്ഷിതമായതെന്ന് ഉപന്യസിച്ചുകൊണ്ട് ആ ഗുരുക്കന്മാരിൽ ഒമ്പതാമതായ പിങ്ഗളയുടെ ഇതിഹാസം സംക്ഷേപിച്ച് ഇരുപത്തിരണ്ടു ശ്ലോകംകൊണ്ട് കീർത്തനം ചെയ്യുന്നു. ആകെ ഇരുപത്തിനാലു ഗുരുക്കന്മാരെയാണ് അവധൂതൻ പരിഗണനം ചെയ്യുന്നത്. അവരിൽ എട്ടുപേരെപ്പറ്റി ഏഴാമദ്ധ്യായത്തിലും, ഒമ്പതുപേരെപ്പറ്റി എട്ടാമദ്ധ്യായത്തിലും, ഏഴുപേരെപ്പറ്റി ഒമ്പതാമദ്ധ്യായത്തിലും പ്രസ്താവിക്കുന്നുണ്ട്.

ഭാരതത്തിൽ പുത്രശോകാർത്തനായ സേനജിത്ത് എന്ന രാജാവിനെ സമാശ്വസിപ്പിക്കുവാൻവേണ്ടി ഒരു

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/4&oldid=166504" എന്ന താളിൽനിന്ന് ശേഖരിച്ചത്