താൾ:Pingala.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നട ഭട്ടതിരി കാൺകെതന്നെ തുറന്നു എന്നും കേൾവിയുണ്ട്. ഈ ഐതിഹ്യം മുഴുവൻ ശരിയല്ല. എങ്കിലും ചേലപ്പറമ്പിന്റേതാണ് "അബ്ദാർദ്ധേന" ഇത്യാദി പദ്യം എന്നു വിശ്വസിക്കാം. വിഷ്ണുഭക്തി ആർക്കും വളരെ വേഗത്തിൽ ലഭിക്കാവുന്നതാണെന്നും, അതിനു വയഃക്രമം മുതലായി യാതൊന്നും പ്രതിബന്ധമാകുന്നതല്ലെന്നും മാത്രമേ ഈ മഹാകവി വാക്യത്തിന്റെ സാരമായി നാം ഗ്രഹിക്കേണ്ടതുള്ളൂ.

ധ്രുവന്റെയും പരീഷിത്തിന്റെയും ഉപാഖ്യാനങ്ങൾ സർവവിദിതങ്ങളാണല്ലോ. ഖട്വാംഗൻ സൂര്യ വംശത്തിലെ ഒരു രാജാവായിരുന്നു.

തതോ ദശരഥസ്തസ്മാൽ

പുത്ര ഐഡവിഡസ്തതഃ
രാജാ വിശ്വസഹോ യസ്യ
ഖട്വാംഗശ്ചക്രവർത്ത്യഭൂൽ.

എന്ന ഭാഗവതപദ്യത്തിൽനിന്ന് ഇദ്ദേഹം വിശ്വസഹന്റെ പുത്രനായിരുന്നു എന്നു വെളിവാകുന്നു. ഖട്വാംഗൻ ഒരു ദേവാസുരയുദ്ധത്തിൽ ദേവേന്ദ്രനെ സഹായിക്കുവാൻ സ്വർഗ്ഗലോകത്തിൽ ചെന്നിരുന്നു എന്നും, താൻ അസുരന്മാരെ ജയിച്ച അവസരത്തിൽ തനിക്ക് രണ്ടു നാഴിക കൂടിയേ ജീവിതകാലമുള്ളൂ എന്ന് അദ്ദേഹം അറിഞ്ഞു എന്നും, ആ സമയംകൊണ്ടു ഭഗവദ്ധ്യാനംചെയ്തു വിഷ്ണുലോകത്തെ പ്രാപിച്ചു എന്നുമാണ് ഈ ചക്രവർത്തിയെപ്പറ്റിയുള്ള കഥ.

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/3&oldid=166493" എന്ന താളിൽനിന്ന് ശേഖരിച്ചത്