താൾ:Pattukal vol-2 1927.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

60 നൃഗമോക്ഷം

  വഞ്ചിപ്പാട്ട്
 കുറത്തി

ആറണിയും തമ്പുരാനൊരാനയായി പണ്ടു കാരണിവേണിയാം ഗൗരീ നല്ല പിടിയായി വാട്ടമറ്റു കാട്ടാനകൾ കൂട്ടമൊത്തു കൂടി കാട്ടിനുള്ളിൽ ചെന്നു തമ്പുരാട്ടിയോടും കൂടി യാമിനീശൻ തന്നന്തികസീമനീയും വന്നു കാമനീശൻ തന്നന്തികസീമനീയും വന്നു കാമവൈരിയതുനേരം കാമബാമമേറ്റു കാമിനിയെപ്പുണർന്നുടൻ കാമിതം സാധിച്ചു അത്ഭുതാംഗിക്കതുനേരം ഗർഭവുമുണ്ടായി അത്ഭുതാകാരനായുള്ളോരർഭകനുണ്ടായി കൊമ്പുരണ്ടും തുമ്പിക്കയ്യും കുമ്പയും വിശേഷാൽ ചെമ്പരുത്തിപ്പൂവിൻനിറം കുമ്പിടും നിറവും കുഞ്ജരവദനനായ കുഞ്ഞിനെകണ്ടപ്പോൾ കഞ്ജബാണാരിക്കുമോദമഞ്ജസാ ഭവിച്ചു നീലവേണി ഗൗരിതന്റെ ബാലനെ മടിയിൽ ചാലവേ കിടത്തി മുലപ്പാലുമാശ്രു നൽകി കാലകാലൻ തമ്പുരാന്റെ ബാലകൻ ഗണേശൻ

മാലകറ്റിയടിയനെപ്പാലനം ചെയ്യേണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/67&oldid=166452" എന്ന താളിൽനിന്ന് ശേഖരിച്ചത്