57
കിരാതം
നന്നു നന്നു പറഞ്ഞതു മതി ഭോഷാ നീ പാണ്ഡവന്മാക്കുണ്ടുപോലും ദ്രൌപതിയെന്നൊരു ഭായ്യാ പാതി നാടും നഗരവുമുണ്ടുപോൽ പണ്ടേ കുട്ടത്തിലങ്ങൊരു വീരനോടിവന്നു ദ്രൌപതിയെ താഡനങ്ങൾ ചെയ്തപോലും പലരും കാൺ കേ വേശ്യയാകുമവളുടെ കേശഭാരം പിടിപെട്ടു വേഗമോടപ്പുടവയുമഴിച്ചുപോലും അന്നു നീയദ്ദിക്കിലെന്നും ചെന്നില്ലെന്നു കേട്ടു ഞാനും അന്നുനിന്നെപ്പെറ്റില്ലെന്നോ ചൊൽകെടാ ഭോഷാ പോണ്ണനായ ഭീമസേനനണ്ണനായ ധർമ്മപുത്രൻ കണ്ണനുടെ സഖിയാകും നീയുമന്നേരം കണ്ണുരണ്ടും തുറന്നോരോ മണ്ണുകോലങ്ങളെപ്പോലെ പെണ്ണിനെത്തല്ലുന്നതെല്ലാം കണ്ടു നിന്നില്ലെ നാടൊരുത്തൻ കയ്കലാക്കി എന്നതും കേട്ടു ലാക്കു ഖണ്ഡിച്ചെറിഞ്ഞൊരു വാക്കുകൊണ്ടു ഫലമില്ല നാക്കു ഖണ്ഡിച്ചുപോമിപ്പോളുര ചെയ്താൽ നീ ഇത്തരങ്ങളിരുപേരും ബന്ധരോഷമുരചെയ്തു യുദ്ധ ഘോഷമുര ചെയ്വാൻ ശേഷനും പോരാ വാരിജാക്ഷാസ്ത്രവും തമ്മിൽ പ്രയോഗിയ്ക്കുന്നു ഇണങ്ങി ദേവിയും വന്നു പറഞ്ഞാൾ മെല്ലെ പോടാ ഫൽഗുനാ കേട്ടാലും കാട്ടാളനല്ലിവനിന്നു
മട്ടലർബാണാരിയാകും പരമേശ്വരൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.