താൾ:Pattukal vol-2 1927.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

56

പാട്ടുകൾ

ഗരുഡനും പറക്കുന്നു കാകനും താൻപറക്കുന്നു ഇരുവരും സമമെന്നു വരുമാറുണ്ടോ എലി വീട്ടിൽ കിടക്കുന്നു പുലി കാട്ടിൽ കിടക്കുന്നു വലിപ്പം കൊണ്ടിരുവർക്കും സമത്വമുണ്ടോ എലിപോലെ ഇരുന്നു നീ പുലിപെലെ പിണങ്ങുന്ന ബാലന്മാരോടു ചെന്നു പിണങ്ങീടാതെ അരവത്തെ ക്കുലചെയ്വാ നരണയ്കങ്ങെളുതാമോ പുരുഷരെന്നതുമെല്ലാം പുരുഷരല്ലാ അടങ്ങാക്കൊൾകാ ഭോഷാ നീ തുടങ്ങേണ്ടാ ചില മോഹം പടവെട്ടി ജയിപ്പാൻ നീ സമർത്ഥനല്ല ആയുധങ്ങളറിയാത്ത നീയിതൊന്നു തുടങ്ങേണ്ട കായൽ കാണാത്തവൻ വള്ളം കളിക്കും പോലെ അർദ്ധചന്ദ്രക്കലാധരനിപ്രകാരമരുൾ ചെയ്തു ഇന്ദ്രപുത്രനതു കേട്ടെന്നുരത്താനപ്പോൾ കാട്ടുകള്ളാവഴിപോലെ കേട്ടുകൊൾകാ വിജയ നാട്ടിലൊക്കെ പരന്നൊരു ഭൂജവിക്രമം അസൂശാസ്ത്രം പ്രയോഗിപ്പാനിത്രപോരാ മറ്റൊരുത്തൻ ഇത്രനാളും നീയിതൊന്നും ഗ്രഹിച്ചില്ലോ ആർക്കുമൊർത്താലെളുതല്ലെന്നാക്കി വെച്ചങ്ങിരുന്നോരു ലാക്കു ഖണ്ഡിച്ചെറിഞ്ഞോരു പാണ്ഡുപുത്രൻ ഞാൻ മന്നിലുള്ള നരേമ്മാർ മുന്നിലാശ്രു തടുത്തപ്പോൾ എന്നു വേണ്ടാ വിശേഷങ്ങളൊന്നുരണ്ടല്ലറിഞ്ഞാലും അന്നു നി ചെവി രണ്നെങ്ങടാ മൂഡാ

അന്നെനിയ്ക്കു ചെവി കേളാഞ്ഞയതൊന്നും ഗ്രഹിച്ചില്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/63&oldid=166448" എന്ന താളിൽനിന്ന് ശേഖരിച്ചത്