താൾ:Pattukal vol-2 1927.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

55 കിരാതം

സേവചെയ്യാൻ നിനക്കൊരു ദേവനുണ്ടായതും കൊള്ളാം ആവതില്ലെ പിടിയാത്ത കൂട്ടുമായ്വന്നാൽ മുണ്ടുകൊൾവാൻ മുതലില്ലാഞ്ഞുടുക്കുന്നു പുലിച്ചർമ്മം ഉണ്ടുകൊൾവാൻ അന്നമില്ലാതിരഞ്ഞിരന്നിടുന്നു കാളതന്റെ മുതുകേറി കാടുതോറും നടക്കുന്നു കാളികുളിപ്പരിഷയിൽ കേളിയാടുന്നു ചാമ്പലെല്ലും തുമ്പമാലാച്ചർമ്മമെല്ലാമണിയുന്നാ തമ്പുരാനെസ്സേവചെയവാൻ നിനക്കോ തോന്നി എന്തിനെന്റെ പാണ്ഡുപുത്രാ സന്തതം നീ സേവിക്കുന്നു എന്തു കിട്ടും നിനക്കീശൻ പ്രസാദിച്ചെന്നാൽ താനിരുന്നു നടക്കുന്ന ദൈവമെന്തു തരുന്നിപ്പോൾ താൻ ഭുജിയ്ക്കാത്തവനുണ്ടോ ധർമ്മം ചെയ്യുന്നു കർണ്ണശുലവചനങ്ങൾ കേട്ടനേരം സഹിയാഞ്ഞു കണ്ണു രണ്ടും ചുവത്തിനിന്നുരത്താൽ പാർത്ഥൻ ശങ്കരനെ ദുഷിക്കുന്ന നിൻ കരളു പിളർപ്പൻ ഞാൻ ശങ്കയില്ലാ നമുക്കേതും മൂഢനായോനെ കണ്ഠനാളം പറിച്ചഗ്നി തന്നിലാക്കേണം നേരെ വന്നു കരേറാതെ ദൂരവേ നില്ലടാ മൂഢാ പോരുമോരോ ദൂഷണങ്ങൾ പറഞ്ഞതെല്ലാം ശങ്കരനെ തൃണത്തോളം ശങ്കയില്ലാത്തൊരു നിന്റെ ഹുംകൃതി ഞാൻ നിലപ്പിപ്പാൻ തുടങ്ങുന്നിപ്പോൾ എങ്കിൽ വാട കിരാതെ നീ നല്ലതല്ലാ തുടങ്ങുന്നു ചിന്തിയാതെ ജളത്വങ്ങൽ തുടങ്ങീടാതെ വീരനായ കുലയാനത്തലവനെക്കുല ചെയവാൻ

ഭീരുവായ മാൻകിടാവു തുടങ്ങുമ്പോലെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/62&oldid=166447" എന്ന താളിൽനിന്ന് ശേഖരിച്ചത്