താൾ:Pattukal vol-2 1927.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

54

         പാട്ടുകൾ

പച്ചമാംസങ്ങളെയെല്ലാം വെച്ചുതിന്നു തപം ചെയ്താൽ ഇച്ഛയെല്ലാം വരുമെന്നൊ നിനച്ചു ഭോഷാ ഇത്തരങ്ങൾ വേടനാഥൻവാക്കു കേട്ടങ്ങർജ്ജൂനനും ഉത്തരമൊന്നുരചെയ്തു കോപവും പൂണ്ടു നില്ലു നില്ലു കിരാതാ നീ നല്ലതല്ലാ തുടങ്ങുന്നു കൊല്ലുവാൻ ‌ഞാൻ നിന്നെയിപ്പോൾ ശങ്കരനാണു കളളാ എന്റെ പരമാർത്ഥം ഉളളവണ്ണം ധരിച്ചാലും തളളലോടെ ചില വാക്കു പറഞ്ഞീടാതെ കാട്ടിലുളള മൃഗങ്ങളെ കൂട്ടമെല്ലാം കുല ചെയ്താൽ കാട്ടുഭോഷ നിനക്കെന്തു ചോദ്യമെന്നോടു നീചജാതിക്കടുക്കുന്ന വാക്കുകളേ പറയാവു നീചരുക്കു പരമാർത്ഥമറിഞ്ഞുകൂടാ പാർത്ഥനേവം പറഞ്ഞപ്പോൾ പാർവ്വതീശനരുൾചെയ്തു പാർത്തുകണ്ടാലറിയും ഞാൻ നിങ്ങളെയെല്ലാം അർജ്ജൂനാ നീ കയർക്കും ഞാനാദിവൃത്തം പറയുമ്പോൾ ലജ്ജയുണ്ടാമുളളിലുളള തളളലും തീരും കന്യകയ്ക്കു പിറന്നുളള കണ്ടകന്റെ മക്കളല്ലോ നിന്നുടെ താതനും മററും ധൃതരാഷ്ട്രരും കുന്തിയല്ലോ നിങ്ങളുടെ പെററമാതാവതും കൊളളാം ഹന്ത കഷ്ടമവക്കുണ്ടേ കന്യകാദോഷം മററുകണ്ട ജനങ്ങൾക്കു പിറന്നല്ലോ നിങ്ങളഞ്ചും കുററമെല്ലാം പാണ്ഡുപുത്രനറിഞ്ഞില്ലല്ലൊ അഞ്ചുപേരുമൊരുമിച്ചങ്ങൊരുത്തിയെ വേട്ടുകൊണ്ട- തഞ്ചമിപ്പോളതു ചൊന്നാലന്തരമില്ലാ ജ്യേഷ്ഠത്തിയാമൊട്ടുകാലം കഴിഞ്ഞാൽ പിന്നെക്കളത്രം

പിന്നെയൊട്ടു കാലം ചെന്നാലനുജത്തിയാം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/61&oldid=166446" എന്ന താളിൽനിന്ന് ശേഖരിച്ചത്