താൾ:Pattukal vol-2 1927.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

53

              കിരാതം
മൂകനെന്നങ്ങൊരു  ദൈത്യൻ  പന്നിയായ് വന്നു

ശത്രുവിന്റെ നിയോഗത്താല൪ജ്ജൂനനെക്കുലചെയ് വാൻ പേടിയാതങ്ങോടി വന്നു ചാടിനാൻ ഭോഷൻ മുന്നിലാശു വരുന്നോരു പന്നിയെക്കണ്ടൊരു നേരം ​​ഇന്ദ്രപുത്രനൊരു ബാണം തൊടുത്തു വിട്ടാൻ പന്നിതന്റെ ശിരസ്സിങ്കൽ ചെന്നുകൊണ്ടു പാ൪ത്ഥബാ

                         (ണം

പിന്നിൽനിന്നു ഭഗവാനുമയച്ചു ബാണം രണ്ടുപേരും പ്രയോഗിച്ചു രണ്ടു ബാണങ്ങളും ചെന്നു കൊണ്ടനേരം പന്നി മണ്ടിക്കാലനൂർ പുക്കു ശങ്കരൻതാനെയ്തു ബാണം പാണ്ഡവന്റെ കാല്ക്കൽ വീണു ശങ്ക കൂടാതവൻ മെല്ലെന്നെടുത്താനപ്പോൾ തനിയ്ക്കുളള ബാണമെന്നു നിരൂപിച്ചു കുന്തീപുത്രൻ തനിച്ച വേടനന്നേരം കയർത്തു ചൊന്നാൻ ആരെടാ നീ നമുക്കുളള ഘോരമായ സായകത്തെ ചോരണം ചെയ്കയോ കളളാ നല്ലതല്ലേതും കട്ടുതിൻമാർ ചിതം നോക്കി കാട്ടിൽ വന്നു കിടക്കുന്ന ദുഷ്ടബുദ്ധേ മടിയാതെ ശരം തന്നാലും നേരുകേടു കാട്ടുവാനോ തപംചെയ്തു വസിയ്ക്കുന്നു വീരനെന്നു നടിപ്പാകിൽ പോരു ചെയ്താലും മാനമേറും നമുക്കുളള കാനനത്തിൽ കടക്കാമൊ ഹീനമായ മൃഗങ്ങളെ കൊലചെയ്യാമൊ മാനുഷാ നീ ധരിച്ചാലും കാനനങ്ങൾ നമുക്കുളള

ആന സിംഹം മാനു പന്നി നമ്മുടെ കൂട്ടം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/60&oldid=166445" എന്ന താളിൽനിന്ന് ശേഖരിച്ചത്