താൾ:Pattukal vol-2 1927.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

52

             പാട്ടുകൾ

ഇന്നവന്റെ കരത്തിന്റെ ബലമൊന്നിങ്ങറിയേണം പിന്നെ വേണം പ്രസാദിച്ചു വരം നൽകുവാൻ വേദമൂർത്തി മഹാദേവൻ വേടരൂപം ധരിച്ചാശു വേലു ശൂലം ചാപബാണം ധരിച്ചുനിന്നു താടിയും മീശയും നല്ല മോടിയും ചന്തവും കൂടി പ്രൌഢിയോടെ പുറപ്പെട്ടു പാർവ്വതീകാന്തൻ വേടനായ ഭഗവാനെക്കണ്ടനേരം ശൈലപുത്രി വേടനാരീവേഷമാശു ധരിച്ചാളപ്പോൾ ശംഖു കൊണ്ടു കടകങ്ങൾ ശംഖമാലാ ഗളംതന്നിൽ ശങ്കരൻതാനതു കണ്ടു തെളിഞ്ഞു നിന്നാൻ കുട്ടയുണ്ടു കരംതന്നിൽ കുട്ടികൂന്താലിയുമുണ്ടു വട്ടമെല്ലാം ചിതമാക്കി പാർവ്വതീദേവി പട്ടിവേഷം ധരിച്ചോരു ഭൂതവൃന്ദം പുറപ്പെട്ടു കാട്ടുപന്നിത്തടിയനെക്കടിച്ചുകൊൽവാൻ വേടരായിട്ടൊരുകൂട്ടം വിരുതൻമാർ പുറപ്പെട്ടു വേണ്ടതെല്ലാം ഭൂതവൃന്ദമെന്നതേ വേണ്ടു കൊട്ടുഘോഷം കുഴൽ കൊമ്പു കൂടിയാട്ടമകമ്പടി കൂട്ടി മെല്ലെ കാടു പുക്കു വേട്ടയാടുമ്പോൾ പന്നി വന്നു കയർക്കുന്നു കൊന്നു കൊന്നു മുടിയ്ക്കുന്നു പന്നി സിംഹങ്ങടെ കൂട്ടമൊടുങ്ങീടുന്നു കുന്നിനൊത്ത കുലയാനത്തലവന്മാരൊടുങ്ങുന്നു കുന്നിന്മാതിൻ കണവൻതൻ കൂട്ടവും കൂട്ടി പാണ്ഡുപുത്രൻ തപം ചെയ്യും ദിക്കിലേയ്ക്കങ്ങെഴുന്നളളി പാർവ്വതീ നായകനായ വേടരാജാവും

വേടനാഥൻ പടക്കൂട്ടം വേഗമോടെ ചെല്ലുമപ്പോൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/59&oldid=166444" എന്ന താളിൽനിന്ന് ശേഖരിച്ചത്