താൾ:Pattukal vol-2 1927.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

51

            കിരാതം

ദേവദേവൻതിരുമുമ്പിലാവലാധിയ്ക്കായ് ദേവനായ ശംഭുതന്നോടാനധി പ്രകാരത്തെ കേവലം ചെന്നുണർത്തിച്ചാൻ ദേവനാഥൻതാൻ അമ്പിളിത്തെല്ലണിഞ്ഞോനെ തുമ്പചൂടും ഭഗവാനേ തമ്പുരാനേ ഇജ്ജനത്തെ കാത്തുകൊളേളണം ഭക്തനായ പാണ്ഡവന്റെ ഭീമമായ തപംകൊണ്ടു ഭസ്മമായി ലോകമെല്ലാമെന്നതേ വേണ്ടു എന്തിനിത്ര വലയ്ക്കെന്നു വിശ്വവാസിജനത്തെ നീ അന്തകാരേ പാർത്ഥനിന്നു വരം നൽകേണം കാട്ടിൽ വന്നു പിടിപെട്ടു കാട്ടുതീയെന്നതുപോലെ കാററുമേററു വലയുന്നു ദാഹമോഹത്താൽ എത്രനാളുണ്ടവൻ നിന്നെത്തത്രനിന്നു സേവിയ്ക്കുന്നു എത്ര കഷ്ടം വരം നൽകാത്തെന്തിതാ പോററി ഇത്തരങ്ങൾ പറഞ്ഞിട്ടും ഫലിച്ചില്ല ദേവനോടു വൃത്രവൈരി ചെന്നു വീണു പാർവ്വതി മുമ്പിൽ ലോകതായേ ശൈലകന്യേലോകതാപം ശമിപ്പിക്കാൻ

ലോകനാഥൻ പ്രസാദിപ്പാനരുളീടേണം

ശങ്കരനോടടിയനങ്ങുണർത്തിച്ചാൽ ഫലമില്ലാ നിൻ കൃപയുണ്ടെങ്കിലെല്ലാം ഫലിയ്ക്കും താനും വാസവന്റെ വചനങ്ങൾ കേട്ടനേരം കൃപയോടെ ഈശനോടങ്ങറിയിച്ചു പാർവ്വതീദേവി പാദപത്മം വണങ്ങുന്ന പാണ്ഡവരെ മടിയാതെ പാശുപതം കൊടുത്താലും മൽപ്രിയനാഥാ ദേവിതന്റെ വചനങ്ങൾ കേട്ടനേരം ചന്ദ്രചൂഡ൯

ഏവമൊന്നു നിരൂപിച്ചങ്ങരുളിച്ചെയ്തു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/58&oldid=166443" എന്ന താളിൽനിന്ന് ശേഖരിച്ചത്