താൾ:Pattukal vol-2 1927.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

48 കിരാതം

    വഞ്ചിപ്പാട്ട്
    

വാസുദേവപുരംതന്നിൽ വാണരുളും ജഗന്നാഥൻ വാസുദേവൻ കനിവോടു തുണച്ചീടേണം വരണേന്ദ്രാനനൻ ദേവൻ വാണിമാതും ഗൌരിതാനും വാമദേവൻഭഗവാനും വരം നൽകേണം വേദസാരം ഗ്രഹിച്ചുള്ള വേദിയന്മാർ തുണയ്ക്കേണം മന്ത്രസാരം ഗ്രഹിച്ചുള്ള മാമുനിമാരും ദേവരാജാധിപനായ ദേവനാരായണസ്വാമി കേവലം കാത്തരുളേണം കരുണയോടെ കീർത്തിയോടായിരത്തെട്ടു മൂർത്തികളും തുണയ്ക്കേണം ചീർത്തഭക്ത്യതൊഴുതുഞാൻ ചിന്തു ചൊല്ലുന്നേൻ പുഷ്ടമോദം കുടവാളൂർ മഠംതന്നിൽ കുടികൊള്ളും വേട്ടയ്ക്കൊരുമകനെ ഞാൻ കൈവണങ്ങുന്നേൻ പച്ചമിന്നും തുകിൽകൊണ്ടു കച്ചകെട്ടി വാലുമിട്ടു പച്ചവില്ലും ചുരികയും കരത്തിലേന്തി മെച്ചമേറും കുതിരമേലിച്ഛയോടെയെഴുന്നെള്ളി വാച്ചമോദം കളിക്കുന്ന കുലദൈവമേ ബാലശ്ശേരി കോട്ടതന്നെ മൂലമെന്നു പറയുന്നു നാലുദിക്കും പുകഴന്നോനെ കരുമകനെ കാലകാലൻ ഭഗവാന്റെ ലീലകൊണ്ടു ചമഞ്ഞൊരു

നീലവേണി ചാരുവേഷം കാത്തുകൊള്ളേണം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/56&oldid=166441" എന്ന താളിൽനിന്ന് ശേഖരിച്ചത്