Jump to content

താൾ:Pattukal vol-2 1927.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

46 പാട്ടുകൾ

ദമ്പതിമാരെ ശുശ്രൂഷചെയ് വാനെപ്പോഴും

അന്നതിനുമാത്രം പുരസ്ത്രീപുമാൻന്മാർക്കോവെന്നു സ- മ്പതിച്ചതാരുടെ കടാക്ഷമെന്നോർപ്പു ഇരന്നവിലുണ്ടാക്കിയ വിപ്രകുഡുംബിനി ചിത്ര- വരുന്നവർക്കെല്ലാം വസ്ത്രാഭരണങളും വിരുന്നൂട്ടും വേണ്ടുന്നതൊക്കയും കഴിച്ചു തുടങി തരുന്നദിനംതോറുമതിരസവും നിർമ്മലകുശസ്ഥലിപുരത്തുങ്കലും കൃഷ്ണകൃപാ നിർമ്മിതമാം കുചേലപട്ടണത്തുങ്കലും ധർമ്മപുത്രരിരിക്കുന്ന ഹസ്തിനാപുരത്തിങ്കലും ധർമ്മമൊരു പോലെയായി ദിവസന്തോറും വിപ്രപുരിയിലെപ്പോഴുമുള്ള വാദ്യഘോഷങ്ങളും അപ്രമേയസ്ത്രീപുരുഷസാരാവങ്ങളും ചൊല്പൊങ്ങിയ ഹയഹേഷശബ്ദങ്ങളുംമത്രയല്ല കെല്പേറിയ ഗജവരഗർജ്ജിതങ്ങളും രാമകൃഷ്ണ ഗോവിന്ദ ഗോപാല ബാലഭദ്ര രാമ രാമാനുജ രമാപതേ പരശുരാമ വാമനശിവശങ്കര ശംഭോ മഹാദേവേത്യാദി നാമകോലാഹലങ്ങളിലന്തർഭവിച്ചു കുചേലനും പ്രേയസിക്കും സമ്പത്തൊണ്ടായതിൽ തത്ര കുശേശയാലോചനം കൽപത്തിരട്ടിച്ചു കുചേലതയായഭക്തി കൃഷ്ണനൈക്യം കെടുത്താലും കൃശേതരതരമായിക്കടം ശേഷിച്ചു ദാനധർമ്മങ്ങളും ചെയ്തു ദമ്പതിമാരിരുപേരു-

മാനന്ദിച്ചിട്ടാലയത്തിലനേകം കാലം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/54&oldid=166439" എന്ന താളിൽനിന്ന് ശേഖരിച്ചത്