താൾ:Pattukal vol-2 1927.pdf/523

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാക്ഷിയായ്‌പൊളിക്കു നിന്നീടല്ലെ ഒരിക്കലും ബന്ധുവായവരവരുണ്ടാകയതും വേണം സത്യത്തിന്നസത്യങ്ങൾ ചെയ്യാതെ ഇരിക്കേണം സന്താപം പൂണ്ടു വന്ന ജനത്തെ മുഷിക്കല്ലെ ബൃഹതാംപതിയുടെ വാക്യങ്ങൾ കേട്ടനേരം ഇത്തിരിതാപം പൂണ്ടങ്ങിരുന്നു ചോദ്യം ചെയ്‌താൻ നല്ലതു കേട്ടനേരം സന്താപം കുറഞ്ഞുള്ളിൽ നീക്കമെന്നിയേയിന്നും കേൾക്കണം മാമാചാര്യാ എന്നതു കേട്ടനേരം മാമുനിശ്രേഷ്ഠൻതാനും എങ്കിലോ കേട്ടുകൊൾക എന്നുടനരുൾ ചെയ്‌തു എൻഗ്രരുകടാക്ഷത്താലിനിയും പറഞ്ഞീടാം എങ്കിലോ കേട്ടു ഗ്രഹിച്ചീടുക ദെവപതേ ഉത്തരത്തിങ്കൽ രസമുള്ളവരോടു വേണം ഉത്തരം പറവതി നെന്നതു ധരിച്ചാലും സിദ്ധാന്തം കൊല്ലും ന്യായം വൃത്താന്തം കൊല്ലും കോപം ചിത്തത്തിലുറപ്പൊരോടുത്തരം പറയേണം ഒരുത്തരോടുമുള്ളിൽ കരുതീടല്ലെ നിന്ദാ ഒടുക്കത്തോളം ധർമ്മം കൊടുക്ക സത്യത്താലേ ധൈര്യത്തെക്കൊല്ലും ദുഃഖം നാണത്തെക്കൊല്ലും കർമ്മം ധർമ്മത്തെക്കൊല്ലും ക്രോധം മിത്രത്തെക്കൊല്ലും ദോഷം ശക്തിയെക്കൊല്ലും മൊഴി മാന്യത്തെ ക്കൊല്ലും ശാന്തം വിദ്യയെക്കൊല്ലും ദുഃഖം മൂലമില്ലാത്ത വൈരം തുടങ്ങീടല്ലെ ഉള്ളിൽ

മൂഢന്മാർക്കു ബോധംവരുത്താൻ നിനയ്‌ക്കല്ലെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/523&oldid=166437" എന്ന താളിൽനിന്ന് ശേഖരിച്ചത്