താൾ:Pattukal vol-2 1927.pdf/522

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശീഘ്രം വന്നടുത്തോരോടാഗ്രഹം പറയല്ലെ ചിന്തിച്ചീടേണമറിവുള്ളവരോടു കാര്യം ചിന്തയുണ്ടായീടല്ലെ ആരാന്റെ ഭാര്യതന്നെ തന്നെപ്രിയപ്പെടാഞ്ഞാൽ താൻപ്രിയപ്പെട്ടീടല്ലെ തന്നെപ്പോലൊത്തോരോടേ ബന്ധുത്വം കൂടീടാവു തന്നേക്കാൾ ജാതിഹീനന്മാരോടു ചേർന്നീടല്ലെ തന്നോടു ചോദിയാതെ താനേറെ പറയല്ലെ തന്നുടെ വിലജ്ഞാനം താൻപോയി കുറയ്‌ക്കല്ലെ പഞ്ചമഭ്രതി അഞ്ചും കിഞ്ചനയുറക്കേണം പഞ്ചസാദികളഞ്ചും വെടിഞ്ഞു വഴിപോലെ ഏഴുണ്ടാത്മാവിൽ ദോഷം ഏഴും വെവ്വേറെ കേൾക്ക നിഗളം ചരസവും മോഹങ്ങളരിശവും നല്ലതല്ലൊരുത്തർക്കും കെതി പൈശൂന്യം മടി ഇങ്ങിനെയുള്ള ദോഷമൊന്നുമില്ലാത്തവർക്കു ഈശ്വരവിലാസവുമുണ്ടാകുമറിഞ്ഞാലും ഇരന്നുവരുന്നവരോടരിശം പറയല്ലെ ഇരിപ്പിന്നടുത്തവണ്ണം പറഞ്ഞയക്കേണം നാൽപേരുമൊരുമിച്ചു നിദ്രയ്‌ക്കു കിടക്കുമ്പോൾ ഏകനായ്‌തന്നെ നിദ്രാവെടിഞ്ഞങ്ങിരിക്കല്ലെ ജളന്മാരോടു കൂടി ജളത്വം തുടങ്ങല്ലെ ജയം കണ്ടഹംഭാവം കരുതാതകതാരിൽ അജയം കൂടേയുണ്ടെന്നറിഞ്ഞീടെണമുള്ളിൽ അമ്പോടു തരുന്നതു വേണ്ടെന്നു വിലക്കല്ലെ മദനതാപം ദൈവഭക്തിയാൽ നീക്കീടേണം

സത്യങ്ങൾകൊണ്ടു ധർമ്മം ചെയ്‌തിലേ ഫലമുള്ളൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/522&oldid=166436" എന്ന താളിൽനിന്ന് ശേഖരിച്ചത്