ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Pattukal vol-2 1927.pdf/519

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നതുകൊണ്ടുമിപ്പോളിക്രിയാ വേണ്ടില്ലാഞ്ഞു എന്നുണ്ണി നിന്റെ ശീലമൊട്ടുമാകാത്തതായി അറിവില്ലാത്തപോലെ തുടങ്ങുന്നതു കഷ്ടം അറിവിന്നടുത്തതേ ഗ്രഹിക്കെന്നറിഞ്ഞാലും മന്മഥശരമിങ്ങു വശമായിരിക്കല്ലെ അറിവുള്ളോർ പറയും വചനം തടുക്കല്ലെ അഭിമാനത്തെക്കളഞ്ഞർത്ഥത്തെ മോഹിയ്ക്കല്ലെ ഉത്തമന്മാരോടങ്ങു കയർപ്പാൻ തുടങ്ങല്ലെ ഉചിതം കാണുന്നേരം പഴുതേ പൊന്നീടല്ലേ ഉൾപ്പൂവിൽ കലുഷവും വെച്ചുകൊണ്ടിണങ്ങല്ലെ ഉദ്ധതരായുള്ളോരെ നിയതം സേവിക്കല്ലെ മദ്ധ്യമന്മാരെ നിത്യം പൂജിച്ചു പറയണം മാന്യമല്ലാതവസ്തു ചെയ്യല്ലെ ഒരേടത്തും തന്നുടെബലമറിയാതെ മൽസരിക്കല്ലെ തന്നാൽ സാധിച്ചീടാത്തതൊന്നുമേ പറയല്ലെ വാക്കിങ്കലൊരുവിധം മനസ്സിലൊരുവിധം വയ്ക്കല്ലെ തന്നെ പ്രിയപ്പെട്ടവരോടു വൈരം ഇരന്നു സ്വർണ്ണമിട്ടങ്ങേറവെ തെളിയല്ലെ ഏകനായതിദൂരെ പോകല്ലെ ഒരേടത്തും ചോദിച്ചാൽ തരുന്നേടത്തെപ്പോഴും ചോദിക്കല്ലെ ചൊറുതന്നവർകളെ ചതിപ്പാൻ തുടങ്ങല്ലെ ചോരന്മാടുകൂടി ചോരത ചെയ്തീടല്ലെ ചേതസിതന്നിലന്ദ്യനാരിയെ ചിന്തിക്കല്ലെ ആർക്കാനും കൊടുപ്പാതു അരുതെന്നു മുടക്കല്ലെ

ആരാന്റെ മുതൽക്കേറെ ആഗ്രഹമുണ്ടാകല്ലെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/519&oldid=166434" എന്ന താളിൽനിന്ന് ശേഖരിച്ചത്